News

മണിപ്പാല്‍ ഹോസ്പിറ്റല്‍സ് കൊളംബിയ ഏഷ്യ ഹോസ്പിറ്റലിനെ ഏറ്റെടുക്കുന്നു; 2000 കോടി രൂപയ്ക്ക് 100 ശതമാനം ഓഹരിയും വാങ്ങും

രാജ്യത്തെ വന്‍കിട ആശുപത്രികളിലൊന്നായ മണിപ്പാല്‍ ഹോസ്പിറ്റല്‍സ് കൊളംബിയ ഏഷ്യ ഹോസ്പിറ്റലിനെ ഏറ്റെടുക്കുന്നു. 2000 കോടിയിലേറെ രൂപയ്ക്കാണ് കൊളംബിയ ഏഷ്യയുടെ 100 ശതമാനം ഓഹരിയും വാങ്ങുതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയുടെ കിഴക്കന്‍ പ്രദേശത്തുകൂടി മണിപ്പാല്‍ ഹോസ്പിറ്റലിന്റെ സാന്നിധ്യം ശക്തമാകും.

ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ 15 നഗരങ്ങളിലായി 7,500 കിടക്കകളുള്ള ആശുപത്രി ശൃംഖലയായി മണിപ്പാല്‍ മാറും. 4,000 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 10,000 ജീവനക്കാരാകും ഉണ്ടാകുക. മണിപ്പാല്‍ ആശുപത്രിയുടെ ക്ലിനിക്കല്‍ വൈദഗ്ധ്യം കോളംബിയ ഏഷ്യയുടെ ആശുപത്രികളിലും ലഭ്യമാകാന്‍ ലയനം സഹായകരമാകും.

ബെംഗളുരു, മൈസൂര്‍, കൊല്‍ക്കത്ത, ഗുരുഗ്രാം, ഗാസിയാബാദ്, പാട്യാല, പുണെ തുടങ്ങിയ നഗരങ്ങളിലുള്‍പ്പടെ കൊളംബിയ ഏഷ്യയ്ക്ക് 11 ആശുപ്രതികളാണുള്ളത്. 1,300ഓളം കിടക്കകളുമുണ്ട്.

Author

Related Articles