News

മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ചയില്‍ മാറ്റമില്ല; പിഎംഐ സൂചിക 51 ല്‍

രാജ്യത്തെ മാനുഫാക്ചറിംഗ് വളര്‍ച്ചയില്‍ വലിയ മാറ്റങ്ങളൊന്നും പ്രകടമായില്ല. ആഗസ്റ്റ് മാസത്തിലും, സെപ്റ്റംബര്‍ മാസത്തിലുമുള്ള വളര്‍ച്ചയില്‍ പിഎംഐ സൂചിക 51.4 ലേക്കെത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  കഴിഞ്ഞ രണ്ട് മാസത്തിനിടെ പിഎംഐ സൂചികയില്‍ വലിയ മാറ്റങ്ങളൊന്നും പ്രകടമായിട്ടില്ലെന്ന് ഐഎച്ച്എസ്എല്‍ പര്‍ച്ചേസിങ് സര്‍വേ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നു. 2018 മെയ് മാസത്തിന് ശേഷം ഏറ്റവും കുറഞ്ഞ മാനുഫാക്ചറിംഗ് വളര്‍ച്ചയാണ് സെപ്റ്റംബര്‍ മാസത്തില്‍ പിഎംഐ സൂചികയില്‍ ആകെ രേ്ഖപ്പെടുത്തിയിട്ടുള്ളത്. 

ഇന്ത്യയുടെ മാനുഫാക്ചറിംഗ് മേഖല പിഎംഐ സൂചികയില്‍ 50 ന് താഴെയാണെങ്കില്‍ വളര്‍ച്ച താഴോട്ടാണെന്നും, 50 ന് മുകളിലേക്കാണെങ്കില്‍ പിഎംഐ സൂചിക മുകളിലേക്കാണെന്നുമാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ ആഗസ്റ്റ് മാസത്തിലും, സെപ്റ്റംബര്‍ മാസത്തിലും ഇന്ത്യയുടെ മാനുഫാക്ചറിംഗ് മേഖല കുറഞ്ഞ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കയറ്റുമതി, അസംസ്‌കൃത വസ്തുക്കള്‍ വാങ്ങല്‍ ഉത്പാപ്പാദനം എന്നിവയിലെല്ലാം വളര്‍ച്ചാ വേഗത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഉപഭോക്തൃ മേഖലയാണ് മാനുഫാക്ചറിംഗ് വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചിട്ടുള്ളത്.  അേേതസമയം മാനുഫാക്ചറിംഗ് മേഖലയില്‍ തൊഴില്‍ സാധ്യത വര്‍ധിച്ചിട്ടുണ്ടെന്നാണ് വിവരം.

Author

Related Articles