News

മാനുഫാക്ചറിംഗ് മേഖല പതിനഞ്ച് മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍; പിഎംഐ സൂചികയില്‍ രേഖപ്പെടുത്തിയത് കുറഞ്ഞ നിരക്ക്

രാജ്യത്തെ മാനുഫാക്ചറിംഗ് മേഖല ഏറ്റവും 15 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര  വിപണിയില്‍ രൂപപ്പെട്ട ആശയ കുഴപ്പങ്ങള്‍ ഇന്ത്യയിലെ ഉത്പ്പാദന മേഖലയില്‍ ഉണ്ടായ ചില പ്രതിസന്ധികളുമാണ് ആഗസ്റ്റ് മാസത്തില്‍ മാനുഫാക്ചറിംഗ് മേഖല ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയത്. മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ച ആഗസ്റ്റ് മാസത്തില്‍ മാുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ച 15 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടd. 2018 മെയ് മാസത്തിന് 

ജൂലൈ മാസത്തില്‍ മാസത്തില്‍ പിഎംഐ സൂചിക 52.5 ലേക്കെത്തിയപ്പോള്‍ ആഗസ്റ്റ് മാസത്തില്‍ 51.4 ലക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. മാനുഫാക്ചറിംഗ് മേഖല നേരിടുന്ന പ്രതിസന്ധി രാജ്യം അഭിമുഖീരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. പിഎംഐ സൂചിക അമ്പതിലേക്ക്് താഴെയാണെങ്കില്‍ മാനുഫാക്ചറിഗില്‍ മേഖല തളര്‍ച്ചയിലാണെന്നും, പിഎംഐ സൂചിക മാനുഫാക്ചറിഗ് മേഖലയില്‍ 50ന് മുകളിലാണെങ്കില്‍ മാനുഫാക്ചറിംഗ് മേഖല വളര്‍ച്ചയിലാണെന്നുമാണ് സൂചിപ്പിക്കുന്നത്. 

2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയതിന്റെ പ്രധാന കാരണം മാനുഫാക്ചറിംഗ് മേഖലയിലെ മോശം പ്രകടനം തന്നെയാണ്. നിര്‍മ്മാണ മേഖലയിലും, കാര്‍ഷിക മേഖലയിലും ഇപ്പോഴും മോശം പ്രകടനം തന്നെയാണ് തുടരുന്നത്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12.1 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയിലെ വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളര്‍ച്ചയാണ്.2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ മൈനിങ് ആന്‍ഡ് കല്‍ക്കരി മേഖലയിലെ വളര്‍ച്ച ഒന്നാം പാദത്തില്‍ 0.4 ശതമാനം (മുന്‍വര്‍ഷം ഇതേകാലളവില്‍ 2.7 ശതമാനം).

Author

Related Articles