News

മാന്ദ്യം പടരുമ്പോഴും വിചിത്ര വാദവുമായി കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത്; മാന്ദ്യം ആഗോള തലത്തില്‍ മാത്രം; ഇന്ത്യക്ക് ചെറിയ നഷ്ടം; വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാറിന് സാധിച്ചു; രാജ്‌നാഥ് സിംഗ് പറയുന്നത് ഇങ്ങനെയൊക്കെ

ന്യൂഡല്‍ഹി:  രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കേന്ദ്രസര്‍ക്കാര്‍  പല ന്യായീകരണ വാദങ്ങളുമായാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നോട്ട് നിരോധനം മൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചിട്ടും, രാജ്യത്തെ വ്യവയായിക നിര്‍മ്മാണ മേഖലയെല്ലാം തകര്‍ച്ചയിലേക്കെത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍  പല വാദങ്ങളാണ് ഇപ്പോള്‍ നിരത്തുന്നത്. ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയിലേക്കെത്തിക്കാനുള്ള എല്ലാ പ്രഖ്യാപനങ്ങള്‍ക്കും വന്‍ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്.  മൂന്നാം പാദത്തിലും ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ ഇടിവ് ഉണ്ടായേക്കുമെന്നാണ് വിലിയിരുത്തല്‍. 

അതേസമയം ലോകത്താകമാനം മാന്ദ്യം പടര്‍ന്നിട്ടുണ്ടെന്നും, അതില്‍ ഇന്ത്യക്കേറ്റത് ചെറിയ തിരിച്ചടി മാത്രമാണെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. മന്ത്രിയുടെ പുതിയ അഭിപ്രായം ഇപ്പോള്‍ വലിയ  ചര്‍ച്ചയായി മാറുകയും ചെയ്തു.  കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഇപ്പോള്‍ പടര്‍ന്ന മാന്ദ്യം ഗൗരവത്തിലെടുക്കാന്‍

കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ പരിപാടിയില്‍ ദില്ലി രാംലീല മൈതാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലര്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് താഴ്ന്നുവെന്ന് പറയുന്നു. എന്നാലത് സത്യമല്ല. വികസിത രാജ്യങ്ങളെയടക്കം പല രാജ്യങ്ങളെയും മാന്ദ്യം ബാധിച്ചിട്ടുണ്ട്. അവരെല്ലാം മാന്ദ്യത്തിന്റെ ബുദ്ധിമുട്ടില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുകയാണെന്നും രാജ്നാഥ് സിംഗ് വ്യക്തമമാക്കി. അതേസമയം കണക്കുകള്‍  പരിശോധിച്ചാല്‍ കേന്ദ്രസര്‍ക്കാറിന് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്.  ഈ സാബഹര്യത്തിലാണ് പ്രധാനമന്ത്രിയും  മന്ത്രിമാരും ന്യായീകരിച്ച് മുന്‍പോട്ട് വരുന്നതെന്നാണ് ആക്ഷേപം.  

വാജ്‌പേയ് സര്‍ക്കാറിന്റെയും, മന്‍മോഹന്‍ സീംഗ് സര്‍ക്കാറിന്റെയും കാലത്ത്  മാന്ദ്യം നേരിട്ടിട്ടുണ്ടെന്നും , വാജ്‌പേയ് സര്‍ക്കാരാണ് ഇന്ത്യ കരകയറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.   ദില്ലിയില്‍ Confederation of All India Traders (CAIT) യിലാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.   

 വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ മോദി സര്‍ക്കാറിന് സാധിച്ചിട്ടുണ്ടെന്നും, അത് സര്‍ക്കാറിന്റെ വലിയ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.  അഞ്ചര വര്‍ഷക്കാലം വിലക്കയറ്റത്തിന് തല ഉയര്‍ത്താന്‍ സാധിക്കാത്ത വിധം  പിടിച്ചുനിര്‍ത്താന്‍ മോദി സര്‍ക്കാരിന്  സാധിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.  

Author

Related Articles