News

റിപ്പോ നിരക്കില്‍ മാറ്റം വരുത്താത്ത തീരുമാനം തെറ്റായി പോയെന്ന് മാര്‍ക്ക് മൊബിയസ്; തീരുമാനം പണപെരുപ്പ ഭീതി പരത്തും

ന്യൂഡല്‍ഹി: റിപ്പോ നിരക്കില്‍ മാറ്റം വരുത്താത്ത ആര്‍ബിഐയുടെ തീരുമാനം തെറ്റായിപ്പോയെന്ന് ലോ നിക്ഷേപകന്‍ മാര്‍ക്ക് മോബിയാസ്. വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ ഈടാക്കുന്ന പിലിശ നിരക്കായ റിപ്പോ മനിരക്കില്‍ മാറ്റങ്ങള്‍ വരുത്തുമെന്നാണ് ആര്‍ബിഐ തീരുമാനിച്ചത്. എന്നാല്‍  വിപണിയെ ആശ്ചര്യപ്പെടുത്തിയാണ് റിപ്പോ നിരക്കായ 5.15 ശതമാനത്തില്‍ ആര്‍ബിഐ നിലനിര്‍ത്തിയത്. ഇത് ശരിയായ നടപടിയല്ലെന്നാണ് മാര്‍ക്ക് മോബിയസ് ചൂണ്ടിക്കാട്ടുന്നത്. നിലവിലെ സാഹചര്യത്തില്‍  പണപ്പെരുപ്പ ഭീതിയിലാണ് പുതിയ  തീരുമാനം ഉണ്ടാകാന്‍ ഇടയാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡിസംബര്‍ അഞ്ചിന് അവസാനിച്ച വായ്പാ അവോലകന യോഗത്തിലാണ് റിസര്‍വ്വ് ബാങ്ക് അടിസ്ഥാന പലിശ നിരക്കില്‍ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ലെന്ന തീരുമാനം എടുത്തത്. രാജ്യത്തെ ആഭ്യന്തര ഉത്പ്പാദനം രണ്ടാം പാദത്തില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്.  രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയില്‍ രൂപപ്പെട്ട ഏറ്റവും വലിയ തളര്‍ച്ചയാണിത് കാരണം. 

ഇന്ത്യയുടെ ആഭ്യന്തര ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ നടത്തിയേക്കും. 350  ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തി ഉത്പ്പാദനം വര്‍ധിപ്പിക്കുകയെന്നതാണ് ഇന്ത്യ നടപ്പുവര്‍ഷം ലക്ഷ്യമിടുന്നത്. കളിപ്പാട്ടങ്ങള്‍, തുണിത്തരങ്ങള്‍ എന്നീ ഉത്പ്പന്നങ്ങളിലെല്ലാം ഇറക്കുമതി നിരോധനമേര്‍പ്പെടുത്തുകയെന്നതാണ് ലക്ഷ്യം.  കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കുക, ആഭ്യന്തര മേഖലയില്‍ കൂടുതല്‍ വളര്‍ച്ച നേടുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.  

കസ്റ്റംസ് തരുവ അടക്കം വര്‍ധിപ്പിച്ച് , ഗുണനിലവാരം നിരീക്ഷിക്കുക എന്നതാണ് ലക്ഷ്യം. ആഭ്യനത്ര ഉത്പ്പാനത്തിന് മെച്ചപ്പെട്ട നിലവാരം പരിശോധിച്ച് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയെന്നതാണ് ലക്ഷ്യം.  രാജ്യത്ത് കൂടുതല്‍ വളര്‍ച്ച സാധ്യമാകാനുള്ള നേട്ടം കൂടി പരിശോധിക്കും.  ഇല്ക്ടോണിക്, ഐടി, തുടങ്ങിയ ഉത്പ്പന്നങ്ങളില്‍  കൂടുതല്‍ സാധ്യതകള്‍ മെച്ചപ്പെടുത്തുക എന്നതാണ് പുതിയ ലക്ഷ്യം.  രാജ്യത്തെ ഉത്പ്പാദന മേഖലയെ ഒന്നാകെ വിപുലപ്പെടുത്തി സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരുകയെന്നതാണ് ലക്ഷ്യം.

രണ്ടാം പാദത്തില്‍ ഇന്ത്യ കൈവരിച്ച വളര്‍ച്ചാ നിരക്ക് ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ്. അതേമയം ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ രേഖപ്പെടുത്തിയത് അഞ്ച് ശതമാനമായിരുന്നു.  ആറ് വര്‍ഷത്തിനടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു രേഖപ്പെടുത്തിയത്.  

രാജ്യത്തെ നിര്‍മ്മാണമേഖലയിലും, കണ്‍സ്ട്രക്ഷന്‍ മേഖലയിലുമെല്ലാം വലിയ തളര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ചാ നിരക്ക് രണ്ടാം പാദത്തില്‍ ഒരു ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  അതേസമയം കേന്ദ്രസര്‍ക്കാറിന്റെ പല സാമ്പത്തിക നയങ്ങളുമാണ് വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ഒതുങ്ങാന്‍ കാരണമെന്ന ആക്ഷേപവും ശക്തമാണ്.

Author

Related Articles