ഓഹരി വിപണി വീണ്ടും കരുത്ത് നേടുമോ? റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍
യുഎസ് ഫെഡറല്‍ റിസര്‍വ് ബാങ്ക് ഈ ആഴ്ച്ച ചേരുന്ന പണനയ അവലോകന യോഗത്തില്‍ പലിശ നിരക്ക് കുറക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഇത് മൂലം ഓഹരി വിപണിയില്‍ ഈ ആഴ്ച്ച വന്‍ നേട്ടമുണ്ടാക്കുന്നും, നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങളുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓഹരി വിപണിയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ നിക്ഷേപകര്‍ക്ക് സാധ്യമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അടുത്ത ആഴ്ച്ച ചേരുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗത്തില്‍ പലിശ നിരക്ക് വീണ്ടും കുറക്കാന്‍ സാധ്യതയുണ്ടെന്നാണ് നിക്ഷേപകര്‍ ഊഹം നടത്തുന്നത്. ഓഹരി വിപണിയില്‍ കൂടുതല്‍ സ്ഥിരത നേടുമെന്ന പ്രതീക്ഷയും നിക്ഷേപകര്‍ ഇപ്പോള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്.
ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ കുറവ് വരുത്തിയാല്‍ ഓഹരി വിപണി വീണ്ടും കൂടുതല്‍ കരുത്ത് നേടുമെന്നാണ് സാമ്പത്തിക നിരീക്ഷകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം കേന്ദ്രസര്‍ക്കാര്‍ സമ്പന്നര്‍ക്ക് കൂടുതല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത് മൂലം വിപണിയില്‍ കൂടുതല്‍ ആശങ്കയുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കോര്‍പറേറ്റ് നികുതി നിരക്ക് 25 ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍ കുറക്കുമെന്ന പ്രതീക്ഷയും ഓഹരി വിപണിയില്‍ കൂടുതല്‍ പ്രതക്ഷയും നല്‍കുന്നുണ്ട് . കഴിഞ്ഞ ത്രൈമാസക്കാലയളവില്‍ കമ്പനികള്‍ക്ക് മോശം കാലാവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും പലിശ നിരക്ക് കുറക്കുന്നതോടെ ഓഹരി വിപണി കൂടുതല്‍ കരുത്ത് നേടുമെന്നാണ് റിപ്പോര്‍ട്ട്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാനപ്പെട്ട ഇക്കണോമിക് റിപ്പോര്‍ട്ട് ഈ ആഴ്ച്ചക്കുള്ളില് പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതെല്ലാം നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രതീക്ഷയാണ്നല്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍