ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം; ഓഹരി വിപണി വന്‍ നേട്ടത്തില്‍; 2015 നേക്കാള്‍ നില മെച്ചപ്പെടുത്തി; ബിജെപി അധികാരത്തിലേക്കെത്തുമെന്ന നിക്ഷേപകരുടെ പ്രതീക്ഷ; സെന്‍സെക്സ് 435 പോയിന്റ് നേട്ടത്തില്‍ വ്യാപാരം തുടരുന്നു
ഓഹരി വിപണി ഇന്ന് റെക്കോര്‍ഡ് മുന്നേറ്റം നടത്തുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉജ്ജ്വല പ്രകടനം കാഴ്ച്ചവെച്ചതോടെയാണ് ഓഹരി വിപണി ഇന്ന് റെക്കോര്‍ഡ് നേട്ടം തുടരുന്നത്. 2015 ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റില്‍ മാത്രം ഒതുങ്ങിയ ബിജെപി 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റില്‍ ലീഡ് ചെയ്യുന്ന അവസ്ഥയിലേക്കെത്തിയതോടെ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയും നിക്ഷേപകര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 435 പോയിന്റ് ഉയര്‍ന്ന് അതായത് 1.06 ശതമാനം ഉയര്‍ന്ന് 41,420 ലാണ് ഇന്ന് വ്യാപാരം തുടരുന്നത്. ദേശീയ ഓഹരി സൂചികയായ നിറഫ്റ്റി 124 പോയിന്റ് ഉയര്‍ന്ന് 12,150 ലേക്കെത്തിയുമാണ് വ്യാപാരം തുടരുന്നത്. നിലവില്‍ കൊറോണ വൈറസ് ബാധയൊന്നും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് പ്രതിഫലിച്ചില്ല.
എന്നാല്‍ ഇന്ന് ബ്രെന്റ് ക്രൂഡ് ഓയില്‍ വില 79 സെന്റ് വര്‍ധിച്ച് അതായത് 1.5 ശതമാനം വര്‍ധിച്ച് ബാരലിന് 54.06 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. അതേസമയം യുഎസ് വെസ്റ്റ് ടെക്സാസില്‍ ക്രൂഡ് ഓയില്‍ വില 63 സെന്റ് വര്‍ധിച്ച് അതായത് 1.3 ശതമാനം വര്‍ധിച്ച് ബാരലിന് 50.20 ഡോളറിലാണ് വ്യാപാരം. നിലവില്‍ എണ്ണ വിപണിയില്‍ നേരിയ വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍