ഓഹരി വിപണിയെ നിശ്ചലമാക്കി മഹാമാരി; വ്യാപാരം താത്കാലികമായി നിര്‍ത്തി; സെന്‍സെക്സ 3000 പോയിന്റിന് താഴെ; രൂപയുടെ മൂല്യത്തില്‍ മാത്രം 40 പൈസ വരെ ഇടിവ്; നിക്ഷേപകരുടെ രണ്ട് ദിവസത്തെ നഷ്ടം 46 ലക്ഷം കോടി
കോവിഡ്-19 ഓഹരി വിപണിയെ നിലംപരിശാക്കിയിരിക്കുന്നു. കോവിഡ്-19 എന്ന മഹാമാരി കഴിഞ്ഞദിവസം ഓഹരി വിപണിയെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് എത്തിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ അടിയായിരുന്നു ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടാക്കിയത്. ഈ ആഴ്ച്ചത്തെ ഏറ്റവും അവസാനത്തെ വ്യാപാര ദിനമായ ഇന്ന് മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 3000 പോയിന്റ് താഴേക്ക് പോയി.
സെന്‍സെക്സ് ആകെ 3090 പോയിന്റ് നഷ്ടത്തില്‍ 29687 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 966 പോയിന്റ് നഷ്ടത്തില്‍ 8624 ലേക്കെത്തിയുമാണ് ഇന്ന് വ്യാപാരം തുടരുന്നത്. മാത്രമല്ല നിക്ഷേപകര്‍ക്ക് മാത്രം നഷ്ടം വന്നത് 46 ലക്ഷം കോടി രൂപയോളമാണ്. നഷ്ടം പെരുകിയതിനെ തുടര്‍ന്ന് ഓഹരി വിപണി താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. നിഫ്റ്റിയില്‍ മാത്രം കഴിഞ്ഞ 45 മിനിട്ടില്‍ 10 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയത്.
രൂപയുടെ മൂല്യം ഡോളറിനെതിരെ 40 പൈസ വരെ ഇടിവാണ് രേഖപ്പെടുത്തി. അതേസമയം കൊറോണയില്‍ പൊലിഞ്ഞ് പോവുകയാണ് ആഗോള സാമ്പത്തിക രംഗം. ലോകം ഇന്നേവരെ കാണാത്ത ഭീതിയാണ് കൊറോണ വൈറസ് മൂലം ഉണ്ടായിട്ടുള്ളത്. ക്രൂഡ് ഓയില്‍ വിലയിലും, ആഗോള ഓഹരി വിപണി കേന്ദ്രങ്ങളും നിശ്ചലമായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുളള യാത്ര വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്കുകളും, ആഗോള ഓഹരി വിപണി കേന്ദ്രങ്ങളും തകര്‍ച്ചയിലേക്ക് വഴുതി വീണു.
യുകെ ഒഴികെയുള്ള യൂറോപ്പില്‍ നിന്ന് യുഎസ്സിലേക്കുളള എല്ലാ യാത്രകളും വെള്ളിയാഴ്ച മുതല്‍ 30 ദിവസത്തേക്ക് വിലക്കുന്നതായാണ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെത്തുടര്‍ന്ന് നിക്ഷേപ പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിപ്പിച്ചു, അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടായ പ്രഖ്യാപനങ്ങള്‍ ബിസിനസുകള്‍ക്കും ലോക സമ്പദ്വ്യവസ്ഥയ്ക്കും കൂടുതല്‍ തടസ്സമുണ്ടാക്കുമെന്ന ഭയം ആഗോള തലത്തില്‍ ഭീതി പടര്‍ത്തി. കൊറോണ മനുഷ്യവംശത്തിന് നാശം വിതയ്ക്കുമെന്ന ഭീതിയാണ് ട്രംപ് അടക്കമുള്ളവരെ കടുത്ത തീരുമാനങ്ങളിലേക്ക് പ്രേരിപ്പിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍