ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു; നടപ്പുവര്‍ഷത്തെ ബജറ്റ് കമ്മി 3.8 ശതമാനമായി ഉയരുമെന്ന പ്രഖ്യാപനം ഓഹരി വിപണിക്ക് തിരിച്ചടിയായി
ഓഹരി വിപണി ഇന്ന് നഷ്ടട്ടത്തിലാണ് തുടരുന്നത്. ധനമന്ത്രി നിര്‍മ്മല സീതാരമാന് ബജറ്റ് അവതരിപ്പിക്കുന്നത് മൂലം രാജ്യത്തെ പ്രധാനപ്പെട്ട സ്റ്റോക്ക് മാര്‍ക്കറ്റുകളായ എന്‍എസ്ഇ, ബിഎസ്ഇ തുറന്നാണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്. അതേസമയം ബജറ്റില്‍ വലിയ പ്രതീക്ഷകളൊന്നും ഇല്ലാതെയാണ് ഓഹരി വിപണിയില്‍ ഇന്ന് വ്യാപാരം അരങ്ങേറുന്നത്. നടപ്പുവര്‍ഷത്തെ ബജറ്റ് കമ്മി 3.3 ശതമാനത്തില്‍ നിന്ന് 3.8 ശതമാനയി ഉരുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയതോടെയാണ് ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്ക് വഴുതി വീഴാന്‍ കാരണം.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 450 പോയിന്റ് താഴ്ന്ന് 40,210 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 152 പോയിന്റ് താഴ്ന്ന് 11,810 ലേക്കെത്തിയാണ് വ്യാപാരം തുടരുന്നത്. നിലവില്‍ നിഫ്റ്റിയില്‍ 1.27 ശതമാനം ഇടിവ്. മാത്രമല്ല നകുതിയിളവ് സര്‍ക്കാറിന്റെ വരുമാനത്തില്‍ വലിയ ഇടിവ് ഉണ്ടാക്കുമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ രാജ്യത്ത് മാന്ദ്യം ശക്തി പ്രാപിക്കുമെന്ന ആശങ്കയാമ് വിപണി കേന്ദ്രങ്ങള്‍ക്ക് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.
അതേസമയം 2020-2021 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കമ്മി 3.5 ശതമാനമാകുമെന്നാണ് പറയുന്നത്. 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് ആറ് ശതമാനം മുതല്‍ 6.5 ശതമാനം വരെ കൈവരിക്കുമെന്നാണ് ധനമന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഇക്കണോമിക് സര്‍വേ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ രാജ്യം കടുത്ത സാമ്പത്തിക വെല്ലവിളിയിലൂടെയാണ് 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ കടന്നുപോയത്. ഉപഭോഗ നിക്ഷേപ മേഖലയെല്ലാം ഏറ്റവും വലിയ തളര്‍ച്ചയിലേക്കാണ് നീങ്ങിയിത്. മാത്രമല്ല, നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍