വിപണിയില്‍ അനിശ്ചിതത്വം; നിര്‍ണായക തീരുമാനവുമായി യുഎസ് ഫെഡറല്‍ റിസര്‍വ്വ് രംഗത്ത്; പലിനിരക്ക് പൂജ്യമാക്കി;ഇന്ത്യന്‍ ഓഹരി വിപണിയില്‍ തകര്‍ച്ച തന്നെ
ഈ ആഴ്ച്ചത്തെ ആദ്യത്തെ വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങുന്നു. കോവിഡ്-19 കഴിഞ്ഞ രണ്ട് ആഴ്ച്ചകളിലായി ഓഹരി വിപണിയെ നിശ്ഭ്രമമാക്കിയാണ് ഇപ്പോള്‍ നീങ്ങുന്നത്. ചൈനയില്‍ നിന്ന് കൊറോണ വൈറസ് എല്ലാ രാജ്യങ്ങളിലേക്കപം പടര്‍ന്നതോടെ സാമ്പത്തിക നിലയെപോലും തകര്‍ത്തു. സാമ്പത്തിക രംഗത്തെ എല്ലാ മേഖലകളും നിശ്ചലമായി. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചതും, യാത്ര വിലക്കുകള്‍ കര്‍ശനമാക്കിയതുമാണ് ഓഹരി വിപണി ഇന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.
മുംബൈ ഓഹരി സൂചിയായ സെന്‍സെകസ് 1530 പോയിന്റ് താഴ്ന്ന് അതായത് 4.6 ശതമാനം ഇടിവ് രേഖപ്പെടുത്തി 32,520 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 450 പോയിന്റ് താഴ്ന്ന് 9,510 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്.
ആഗോളലലത്തില് കൊറോണ പടര്‍ന്നതോടെ യുഎസ് ഫെഡറല്‍ റിസര്‍വ്വ് നിര്‍ണായക തീരുമാനമെടുത്തു. പലിശനിരക്ക് പൂജ്യമാക്കി വെട്ടിക്കുറച്ചു. സമ്പദ്ഘടനയ്ക്ക് കരുത്തേകുന്നതിന്റെ ഭാഗമായി യുഎസ് ഫെഡ് റിസര്‍വ് പലിശനിരക്ക് പൂജ്യം ശതമാനത്തലേയ്ക്ക് കുറച്ചു. രണ്ടാഴ്ചക്കിടെ ഇത് രണ്ടാംതവണയാണ് അടിയന്തര തീരുമാനത്തിന് യുഎസ് ഫെഡറല്‍ റിസര്‍വ്വ് മുതിര്‍ന്നത്.
2008 ലും യുഎസ് ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്കില്‍ കുറവ് വരുത്തിയിരുന്നു. മാന്ദ്യത്തില്‍ നിന്ന് വിപണിയെ ശക്തിപ്പെടുത്തുകയെന്നതാണ് നിലവിലെ സാഹചര്യത്തിലൂടെ ലക്ഷ്യമിടുന്നത് മാര്‍ച്ച് മൂന്നിനാണ് ഇതിനുമുമ്പ് നിരക്ക് അരശതമാനമായി കുറച്ചത്. അന്നുതന്നെ പലിശനിരക്ക് പൂജ്യമാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു.
അതേസമയം കോവിഡ്-19 ഭീതിയില്‍ ആഗോള എണ്ണ വിപണിയും ഏറ്റവും വലിയ തകര്‍ച്ചയാണ് ഇപ്പോഴും നേരിടുന്നത്. ഇന്ന് ബ്രെന്റ് ക്രൂഡ് വിലയില്‍ 1.83 ഡോളര്‍ ഇടിഞ്ഞ് 32.02 ഡോളറിലേക്കെത്തി. യുഎസ് വിപണിയും തകര്‍ച്ചയിലേക്കെത്തിയിട്ടുണ്ട് നിലവിലെ സാഹചര്യത്തില്‍. യുഎസ് ഓഹരി സൂചികയായ ഡൗ ജോണ്‍സ് 1,985 പോയിന്റ് താഴ്ന്ന് അതായത് 9.36 ശതമാനം ഇടിവ് രേഖപ്പെടുത്തി 23,185.62 ലേക്കെത്തിയാണ് വ്യാപാരം. വിപണി കേന്ദ്രങ്ങളെ ശക്തിപ്പെടുത്താനും സ്ഥിരപ്പെടുത്താനും വേണ്ടിയാണ് ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്ക് പൂജ്യമാക്കി കുറച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍