ജനുവരി മാസം വില ഉയര്‍ത്താന്‍ ഒരുങ്ങി പ്രമുഖ വാഹന ബ്രാന്‍ഡുകള്‍
ജനുവരി മാസം രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ കാര്‍ വില ഉയര്‍ത്തും.വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് കോസ്റ്റ്, സവിശേഷതകള്‍ വര്‍ധിപ്പിക്കല്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് വാഹന നിര്‍മ്മാതാക്കള്‍ വില ഉയര്‍ത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി, ലക്ഷ്വറി വാഹനങ്ങള്‍ പുറത്തിറക്കുന്ന മെഴ്സീഡസ് ബെന്‍സ്, ഓഡി എന്നിവരാണ് വില ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
വില വര്‍ധനവ് മോഡലുകളെ ആശ്രയിച്ചിരിക്കുമെന്നാണ് മാരുതി അറിയിച്ചത്. 2021ല്‍ മാരുതിയുടെ മോഡലുകള്‍ക്ക് 4.9 ശതമാനത്തോളം വില വര്‍ധിച്ചിരുന്നു. സ്റ്റീല്‍, അലൂമിനിയം, കോപ്പര്‍, പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള അവശ്യ സാധനങ്ങള്‍ക്ക് വില ഉയര്‍ന്നു. ഡിമാന്റിനെ ബാധിച്ചേക്കാമെങ്കിലും വില വര്‍ധിപ്പിക്കാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്ന് മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
2021 ജനുവരിയില്‍ 1.4 ശതമാനം വിലയാണ് മാരുതി മോഡലുകള്‍ക്ക് വര്‍ധിപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനമായി മോഡലുകള്‍ക്ക് കമ്പനി വില കൂട്ടിയത് (1.9%). 2022 ജനുവരി ഒന്നുമുതല്‍ രണ്ടുശതമാനം വര്‍ധനവാണ് മെഴ്സിഡസ് ബെന്‍സ് രാജ്യത്ത് നടപ്പാക്കുന്നത്. പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിലവര്‍ധനവ്. ഓഡിയും എല്ലാ മോഡലുകള്‍ക്കും വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മൂന്ന് ശതമാനം വര്‍ധനവാണ് ഓഡിക്കാറുകളുടെ വിലയില്‍ ഉണ്ടാവുക. പ്രവര്‍ത്തന ചെലവും ഇന്‍പുട്ട് കോസ്റ്റും ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണമെന്ന് ഓഡിയും അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍