6 ലക്ഷം സിഎന്‍ജി യൂണിറ്റുകള്‍ വില്ക്കാന് ലക്ഷ്യമിട്ട് മാരുതി സുസുക്കി
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 4 മുതല്‍ 6 ലക്ഷം സിഎന്‍ജി യൂണിറ്റുകള്‍ വില്ക്കാന് ലക്ഷ്യമിടുന്നു. 2021-22ല്‍ കമ്പനി 2.3 ലക്ഷം സിഎന്‍ജി യൂണിറ്റുകള്‍ വിറ്റു. നിലവില്‍ മാരുതി സുസുക്കിയുടെ 15 മോഡലുകളില്‍ 9 എണ്ണം സിഎന്‍ജി പവര്‍ട്രെയിന്‍ ഉപയോഗിച്ച് വില്‍ക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇതിന്റെ കൂടുതല്‍ മോഡലുകള്‍ ഇറക്കാന്‍ ശ്രമിക്കുന്നുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 4 ലക്ഷം മുതല്‍ 6 ലക്ഷം യൂണിറ്റുകള്‍ വരെ നേടാനാണ് ശ്രമിക്കുന്നതെന്നും ഇത് ലഭ്യതയെ അടിസ്ഥാനമാക്കിയാണിരിക്കുന്നതെന്നും കമ്പനിയുടെ സീനിയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഇന്ധനത്തിന് പകരമായി മറ്റ് മോഡലുകള്‍ കൊണ്ടുവരാന്‍ പദ്ധതിയിടുന്നുണ്ട്. ഇതില്‍ സിഎന്‍ജി കാറുകളുടെ പങ്ക് വര്‍ദ്ധിക്കുമെന്നും ശ്രീവാസ്തവ പറഞ്ഞു. സിഎന്‍ജിയുടെ ഇപ്പോഴുള്ള വില്‍പ്പനയുടെ 17 ശതമാനമാണ്. കമ്പനിക്ക് ഒമ്പത് സിഎന്‍ജി മോഡലുകള്‍ ഉണ്ട്.
കുറഞ്ഞ പ്രവര്‍ത്തനച്ചെലവും ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്നതും കാരണം സിഎന്‍ജി കാറുകള്‍ക്ക് ആവശ്യക്കാര്‍ ഉയരുന്നുണ്ട്. സിഎന്‍ജി കാര്‍ വില്‍പ്പനയില്‍ സുസുക്കി വളര്‍ച്ച നേട്ടവും കൈവരിച്ചിട്ടുണ്ട്. 2016-17ല്‍ 74,000 യൂണിറ്റുകള്‍ വിറ്റു. 2018-19ല്‍ ഏകദേശം 1 ലക്ഷം യൂണിറ്റുകളും, 2019-20ല്‍ 1.05 ലക്ഷം യൂണിറ്റുകള്‍, 2020-21ല്‍ 1.62 ലക്ഷം യൂണിറ്റുകളും വില്‍പ്പന നടന്നു. രാജ്യത്തെ സിഎന്‍ജി ഇന്ധന പമ്പുകളുടെ ശൃംഖല അതിവേഗം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പത്ത് മോഡലുകളില്‍ 8 എണ്ണവും മാരുതി സുസുക്കിയുടേതാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍