ഓഗസ്റ്റില്‍ മൊത്തം വില്‍പ്പനയില്‍ 5 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി മാരുതി സുസുക്കി
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎല്‍) 2021 ഓഗസ്റ്റില്‍ മൊത്തം വില്‍പ്പനയില്‍ അഞ്ച് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് നേരിടുന്ന ഘട്ടത്തിലുളള കമ്പനിയുടെ ഈ മുന്നേറ്റം വ്യവസായ രംഗത്തെ അമ്പരപ്പിച്ചിട്ടുണ്ട്. 1,30,699 യൂണിറ്റുകളാണ് കമ്പനി ഓ?ഗസ്റ്റ് മാസം വിറ്റഴിച്ചത്.
കഴിഞ്ഞ വര്‍ഷം ഇതേ മാസം 1,24,624 യൂണിറ്റുകള്‍ വിറ്റതായി മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐഎല്‍) പ്രസ്താവനയില്‍ പറഞ്ഞു. മൊത്തം ആഭ്യന്തര വില്‍പ്പന 1,10,080 യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം ഇതേ മാസം ഇത് 1,16,704 യൂണിറ്റായിരുന്നു. ആറ് ശതമാനം ഇടിവാണ് ആഭ്യന്തര വില്‍പ്പനയില്‍ കമ്പനിക്കുണ്ടായത്.
ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് 2021 ഓഗസ്റ്റില്‍ കമ്പനിയുടെ വില്‍പ്പന അളവിനെ ബാധിച്ചു. പ്രതികൂല ആഘാതം പരിമിതപ്പെടുത്താന്‍ കമ്പനി സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, ഈ പ്രതിസന്ധികള്‍ക്കിടയിലും മാരുതിയുടേത് മികച്ച പ്രകടനമായാണ് ഈ രം?ഗത്തെ വിദ?ഗ്ധര്‍ വിലയിരുത്തുന്നത്.
ആള്‍ട്ടോ, എസ്-പ്രെസോ എന്നിവ ഉള്‍പ്പെടുന്ന മിനി കാറുകളുടെ വില്‍പ്പന 20,461 യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇത് 19,709 യൂണിറ്റായിരുന്നു. എന്നാല്‍, വാഗണ്‍ ആര്, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്നിസ്, ബലാനോ, ഡിസയര്‍ ടൂര്‍എസ് എന്നിവയുള്‍പ്പെടെയുള്ള കോംപാക്റ്റ് കാറുകളുടെ വില്‍പ്പന കഴിഞ്ഞ മാസം 45,577 യൂണിറ്റായി കുറഞ്ഞു. 2020 ഓഗസ്റ്റില്‍ ഇത് 61,956 യൂണിറ്റായിരുന്നു.
മിഡ്-സൈസ് സെഡാന് സിയാസ് 2,146 യൂണിറ്റ് വില്‍പ്പന നടത്തി, കഴിഞ്ഞ വര്‍ഷം ഇത് 1,223 യൂണിറ്റായിരുന്നു. എര്‍ട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ്സ, എക്സ്എല്‍ 6, ജിപ്സി എന്നിവ ഉള്‍പ്പെടുന്ന യൂട്ടിലിറ്റി വെഹിക്കിള്‍സ് വില്‍പ്പന 24,337 യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം ഇതേ മാസം ഇത് 21,030 യൂണിറ്റായിരുന്നു. ലൈറ്റ് കൊമേഴ്സ്യല്‍ വാഹനമായ സൂപ്പര്‍ കാരിയുടെ വില്‍പ്പന 2,588 യൂണിറ്റാണ്. 2020 ഓഗസ്റ്റില്‍ ഇത് 2,292 യൂണിറ്റായിരുന്നു. വാഹന കയറ്റുമതിയില്‍ മാരുതി സുസുക്കി വലിയ മുന്നേറ്റം നടത്തി. ഈ വര്‍ഷം ഓഗസ്റ്റില്‍ കയറ്റുമതി 20,619 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 7,920 യൂണിറ്റായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍