ജൂലൈയിലെ ഉല്‍പ്പാദനത്തില്‍ വന്‍ നേട്ടവുമായി മാരുതി സുസുകി; 58 ശതമാനം വര്‍ധനവ്
ജൂലൈയിലെ ഉല്‍പ്പാദനത്തില്‍ വന്‍ നേട്ടവുമായി മാരുതി സുസുകി. രാജ്യത്തെ എറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയുടെ ജൂലൈയിലെ ഉല്‍പ്പാദനം 58 ശതമാനമാണ് വര്‍ധിച്ചത്. 1,70,719 യൂണിറ്റുകള്‍ കമ്പനി വിവിധ നിര്‍മാണ പ്ലാന്റുകളില്‍നിന്ന് ഉല്‍പ്പാദിപ്പിച്ചതായി കമ്പനി വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 1,07,687 യൂണിറ്റുകളാണ് ഉല്‍പ്പാദിപ്പിച്ചതെന്ന് മാരുതി സുസുകി ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
'2021 ജൂലൈയില്‍ നിര്‍മ്മിച്ച വാഹനങ്ങളുടെ എണ്ണം 2020 ജൂലൈയേക്കാള്‍ കൂടുതലാണെങ്കിലും, താരതമ്യം അര്‍ത്ഥവത്തല്ല. കാരണം കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട തടസങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വില്‍പ്പന വളരെ താഴ്ന്ന നിലയിലായിരുന്നു' മാരുതി സുസുകി വ്യക്തമാക്കി. 2018 ലെ ജുലൈ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്‍പ്പാദനം കുറവാണെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.
പാസഞ്ചര്‍ വാഹനങ്ങളുടെ നിര്‍മാണം 2020 ജുലൈയിലെ 1,05,345 ല്‍നിന്ന് 1,67,825 യൂണിറ്റായാണ് വര്‍ധിച്ചത്. ആള്‍ട്ടോ, എസ്- പ്രസ്സോ എന്നിവയടങ്ങുന്ന മിനി കാറുകളുടെ ഉല്‍പ്പാദനം 20,638 യൂണിറ്റില്‍നിന്ന് 24,899 യൂണിറ്റായും ഉയര്‍ന്നു. യൂട്ടിലിറ്റി വാഹനങ്ങളുടെ നിര്‍മാണം 19,130 യൂണിറ്റില്‍നിന്ന് 40,094 ആയി. കോംപാക്ട് കാറുകളുടെ നിര്‍മാണം 55,390 ല്‍നിന്ന് 90,604 യൂണിറ്റായി വര്‍ധിച്ചതായും കമ്പനി വ്യക്തമാക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍