മാരുതി സുസുക്കി ഇന്ത്യയുടെ അറ്റാദായത്തില്‍ 51.14 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ അറ്റാദായത്തില്‍ 51.14 ശതമാനം വര്‍ധന രേഖപ്പെടുത്തി.2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ അറ്റാദായം 1,875.8 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ കമ്പനിയുടെ മൊത്ത അറ്റാദായം 1,241.1 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് മൊത്ത വരുമാനം 26,749.2 കോടി രൂപയാണ്. മുമ്പ് ഇതേ കാലയളവില്‍ ഇത് 24,034.5 കോടി രൂപയായിരുന്നു.
അവലോകന പാദത്തില്‍ മൊത്തം വാഹന വില്‍പ്പന 4,88,830 യൂണിറ്റാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 0.7 ശതമാനം കുറവാണ്. ആഭ്യന്തര വില്‍പ്പന 2021 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ നിന്ന് 8 ശതമാനം ഇടിഞ്ഞ് 4,20,376 യൂണിറ്റായി. കൂടാതെ കയറ്റുമതി 68,454 യൂണിറ്റായിരുന്നുവെന്ന് കമ്പനി അറിയിച്ചു. ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2021 സാമ്പത്തിക വര്‍ഷത്തിലെ 4,389.1 കോടി രൂപയില്‍ നിന്ന് 11.6 ശതമാനം കുറഞ്ഞ് 3,879.5 കോടി രൂപയായി. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് മൊത്ത വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 70,372 കോടി രൂപയെ അപേക്ഷിച്ച് 2022 സാമ്പത്തിക വര്‍ഷത്തിലെ 88,329.8 രൂപയായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍