ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളിക്കലുമായി മാരുതി സുസുകി; കാരണം ഇതാണ്
ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളിക്കലുമായി രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. 2018 മെയ് നാല് മുതല്‍ 2020 ഒക്ടോബര്‍ 27 വരെ വില്‍പ്പന നടത്തിയ 1.8 ലക്ഷത്തിലധികം കാറുകളാണ് മാരുതി സുസുകി വെള്ളിയാഴ്ച തിരിച്ചുവിളിച്ചത്. മാരുതിയുടെ മുന്‍നിര മോഡലുകളായ സിയാസ് സെഡാന്, എര്‍ട്ടിഗ, വിറ്റാര ബ്രെസ്സ, എസ്ക്രോസ്, എക്സ്എല്‍ സിക്സ് എന്നിവയുടെ ചില പെട്രോള്‍ വേരിയന്റുകളാണ് കമ്പനി തിരിച്ചുവിളിച്ചത്.
അതേസമയം, മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവിളിക്കല്‍ മാരുതി നടത്തിയത്. വാഹനങ്ങളുടെ തകരാറിലായ ഭാഗങ്ങള്‍ നവംബര്‍ ആദ്യവാരം മുതല്‍ സൗജന്യമായി മാറ്റിനല്‍കുമെന്ന് കമ്പനി വ്യക്തമാക്കി. വിവരങ്ങള്‍ ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ വഴി ഉപഭോക്താക്കളെ അറിയിക്കും. കൂടാതെ, തിരിച്ചുവിളിച്ച വാഹനങ്ങളിലെ കേടായ ഭാഗങ്ങള്‍ മാറ്റുന്നത് വരെ ഉപഭോക്താക്കള്‍ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്നും വാഹനത്തിലെ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക് ഭാഗങ്ങളില്‍ നേരിട്ട് വെള്ളമെത്തുന്നത് ഒഴിവാക്കണമെന്നും കമ്പനി നിര്‍ദേശിച്ചിട്ടുണ്ട്. ഏതൊക്കെ വാഹനങ്ങളാണ് തിരിച്ചുവിളിച്ചതെന്ന വിവരങ്ങള്‍ മാരുതിയുടെ വെബ്സൈറ്റ് വഴിയും പരിശോധിക്കാവുന്നതാണ്. വാഹനങ്ങളുടെ ചേസിസ് നമ്പര്‍ നല്കിയാല് ആ വാഹനം തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉപഭോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍