News

അണ്‍ലോക്കില്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസം; വില്‍പ്പനക്കണക്കുകളില്‍ മുന്നേറ്റം

മുംബൈ: ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ അണ്‍ലോക്ക് ചെയ്തതോടെ, വാഹന നിര്‍മ്മാതാക്കള്‍ക്ക് മുന്‍ മാസങ്ങളെ അപേക്ഷിച്ചിച്ച് വില്‍പ്പനക്കണക്കുകളില്‍ മുന്നേറ്റമുണ്ടായി. എന്നാല്‍, കൊവിഡിന് മുന്‍പ് ഉണ്ടായിരുന്ന വില്‍പ്പനക്കണക്കുകളിലേക്ക് വ്യവസായത്തിന് ഇതേവരെ എത്താനായിട്ടില്ല.

പ്രമുഖ വാഹന നിര്‍മാതാക്കള്‍ക്ക് ജൂണ്‍ മാസത്തെ മൊത്തവില്‍പ്പനയില്‍ (കമ്പനികളില്‍ നിന്ന് ഡീലര്‍മാര്‍ക്കുള്ള വില്‍പ്പന) ശരാശരി 50 ശതമാനം ഇടിവ് രേഖപ്പെടുത്തി. ട്രാക്ടറും ഇരുചക്രവാഹനങ്ങളും ഗ്രാമീണ ആവശ്യകതയെത്തുടര്‍ന്ന് ജൂണ്‍ മാസത്തെ വില്‍പ്പനക്കണക്കുകളില്‍ മെച്ചപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 53.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജൂണ്‍ മാസത്തെ വില്‍പ്പന 51,274 യൂണിറ്റായിരുന്നു. എന്നാല്‍, മെയ് മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 13,865 യൂണിറ്റിന്റെ വര്‍ധനയുണ്ടായി. ജൂണ്‍ മാസത്തില്‍ വില്‍പ്പന ഗണ്യമായി വര്‍ദ്ധിച്ചു എന്നാണ് ഡീലര്‍മാരും കണക്കാക്കുന്നത്.

കമ്പനി പ്ലാന്റുകളില്‍ ഉല്‍പാദനം പുനരാരംഭിക്കുകയും ഉല്‍പ്പന്ന ശ്രേണി സജീവമാകുകയും ചെയ്തത് രാജ്യത്തെ വാഹനങ്ങളുടെ വിതരണം വേഗത്തിലാക്കിയിട്ടുണ്ട്. കമ്പനിയുടെ പ്രതിമാസ വില്‍പ്പനയുടെ ഭൂരിഭാഗവും സംഭാവന ചെയ്യുന്ന ഹാച്ച്ബാക്ക് വിഭാ?ഗമാണ്. 37,154 യൂണിറ്റായിരുന്നു ഹാച്ച്ബാക്ക് വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഇത് 81,630 യൂണിറ്റുകളായിരുന്നു. 55 ശതമാനമാണ് ഈ വിഭാ?ഗത്തിലെ കുറവ്.

News Desk
Author

Related Articles