News

മാരുതി സുസുക്കി ഇന്ത്യ മൊത്ത വില്‍പ്പനയില്‍ ഇടിവ്; ഡിസംബറില്‍ 4 ശതമാനം കുറഞ്ഞു

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ മൊത്ത വില്‍പ്പനയില്‍ 2021 ഡിസംബറില്‍ 4 ശതമാനം ഇടിവ് രേഖപ്പെടുത്തി. 1,53,149 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഈ കാലയളവില്‍ നടന്നത്. 2020 ഡിസംബറിലെ 1,50,288 യൂണിറ്റില്‍ നിന്ന് 2021 ഡിസംബറില്‍ ആഭ്യന്തര വില്‍പ്പന 13 ശതമാനം ഇടിഞ്ഞ് 1,30,869 യൂണിറ്റിലെത്തി.
     
'ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് ഈ മാസത്തില്‍ വാഹനങ്ങളുടെ ഉല്‍പ്പാദനത്തെ ചെറിയ തോതില്‍ ബാധിച്ചു. ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്ന വാഹനങ്ങളുടെ ഉല്‍പ്പാദനത്തെ ക്ഷാമം പ്രാഥമികമായി ബാധിച്ചു,'  മാരുതി സുസുക്കി ഇന്ത്യ പറഞ്ഞു. ആഘാതം കുറയ്ക്കാന്‍ സാധ്യമായ എല്ലാ നടപടികളും  സ്വീകരിച്ചെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
     
ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന മിനി കാറുകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 24,927 ല്‍ നിന്ന് 35 ശതമാനം ഇടിഞ്ഞ് 16,320 യൂണിറ്റിലെത്തി. അതുപോലെ, സ്വിഫ്റ്റ്, സെലേറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസയര്‍ തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടെയുള്ള കോംപാക്റ്റ് സെഗ്മെന്റിന്റെ വില്‍പ്പന 2020 ഡിസംബറില്‍ 77,641 കാറുകളില്‍ നിന്ന് 11 ശതമാനം ഇടിഞ്ഞ് 69,345 യൂണിറ്റിലെത്തി. 2020 ഡിസംബറില്‍ 1,270 യൂണിറ്റുകളുമായി. വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എര്‍ട്ടിഗ എന്നിവയുള്‍പ്പെടെയുള്ള യൂട്ടിലിറ്റി വാഹന വില്‍പ്പന അഞ്ച് ശതമാനം ഉയര്‍ന്ന് 26,982 യൂണിറ്റിലെത്തി. എന്നിരുന്നാലും, കയറ്റുമതി, കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 9,938 യൂണിറ്റില്‍ നിന്ന് ഇരട്ടിയായി 22,280 യൂണിറ്റിലെത്തി.

Author

Related Articles