മാരുതി സുസുക്കി ഇന്ത്യയുടെ മെയ് മാസ മൊത്തം വില്‍പ്പനയില്‍ 86 ശതമാനം ഇടിവ്
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ (എംഎസ്ഐ) മെയ് മാസ മൊത്തം വില്‍പ്പനയില്‍ 86.23 ശതമാനം ഇടിവ് രേഖപ്പെടുത്തി. മെയ് മാസത്തില്‍ 18,539 യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പന നടന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ കമ്പനി 1,34,641 യൂണിറ്റുകള്‍ വിറ്റഴിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഭ്യന്തര വില്‍പ്പന 88.93 ശതമാനം ഇടിഞ്ഞ് 13,888 യൂണിറ്റായി. 2019 മെയ് മാസത്തില്‍ ഇത് 1,25,552 യൂണിറ്റായിരുന്നു. കഴിഞ്ഞ മാസം 4,651 യൂണിറ്റ് കയറ്റുമതി ചെയ്തു. 2019 മെയ് മാസത്തിലെ 9,089 യൂണിറ്റുകളില്‍ നിന്ന് 48.82 ശതമാനം ഇടിവാണുണ്ടായത്. സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി മാരുതി സുസുക്കി വ്യക്തമാക്കി.
മെയ് 12 മുതല്‍ മനേസര്‍ കേന്ദ്രത്തിലും മെയ് 18 മുതല്‍ ഗുരുഗ്രാം കേന്ദ്രത്തിലും ഉല്‍പ്പാദനം പുനരാരംഭിച്ചു. മെയ് 25 മുതല്‍ എംഎസ്ഐയുടെ കരാര്‍ അടിസ്ഥാനത്തില്‍ കാറുകള്‍ നിര്‍മ്മിക്കുന്ന സുസുക്കി മോട്ടോര്‍ ഗുജറാത്തിലും ഉത്പാദനം പുനരാരംഭിച്ചു. അതുപോലെ, വിവിധ നഗരങ്ങളിലുടനീളം കേന്ദ്ര, സംസ്ഥാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഷോറൂമുകളും തുറക്കാന്‍ തുടങ്ങിയിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍