News

ഗുജറാത്തില്‍ പുതിയ നിര്‍മാണ പ്ലാന്റ് എത്തുമെന്ന് മാരുതി; വിപണിയില്‍ നിന്നുളള ആവശ്യം ശക്തം

അഹമ്മദാബാദ്: വിപണിയില്‍ നിന്നുളള ആവശ്യത്തിന് വിധേയമായി 2021 ഏപ്രിലില്‍ മൂന്നാം നമ്പര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ മാരുതി സുസുക്കി ആരംഭിച്ചു. ഗുജറാത്തിലാണ് നിര്‍മാണ കേന്ദ്രം. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡുമായുളള കരാറിന്റെ അടിസ്ഥാനത്തിലാണ് സുസുക്കി മോട്ടോര്‍ ഗുജറാത്ത് കാറുകള്‍ നിര്‍മ്മിക്കുന്നത്.

ഗുജറാത്തിലെ ഹന്‍സല്‍പൂരില്‍ സുസുക്കി മോട്ടോര്‍ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡിന്റെ (എസ്എംജി) മൂന്നാം നമ്പര്‍ പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 2021 ഏപ്രില്‍ മുതല്‍ വാഹന നിര്‍മ്മാണം (പ്ലാന്റ് നമ്പര്‍ 3) ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ എസ്എംജി ഇപ്പോള്‍ ആരംഭിക്കുന്നു. പ്ലാന്റില്‍ നിന്നുള്ള ഉല്‍പാദന അളവ് ബിസിനസ്സ് അവസ്ഥയെയും വിപണി ആവശ്യകതയെയും ആശ്രയിച്ചിരിക്കുമെന്ന് എക്‌സ്‌ചേഞ്ചുകളിലേക്കുള്ള ആശയവിനിമയത്തില്‍ മാരുതി പറഞ്ഞു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഡിമാന്‍ഡ് ഉയരുന്നതിന്റെ സൂചനയായാണ് മാരുതി സുസുക്കി ഒക്ടോബര്‍ മാസത്തെ ഉയര്‍ന്ന വില്‍പ്പനക്കണക്കുകളെ വിലയിരുത്തുന്നത്. ലോക്ക്ഡൗണിനുശേഷം രാജ്യത്തെ വാഹന വിപണി വളര്‍ച്ച കൈവരിച്ചിരുന്നു.

Author

Related Articles