കൊറോണ വ്യാപനം: വാഹനനിര്‍മാണം പൂര്‍ണ്ണമായി നിര്‍ത്തി ഓക്സിജന്‍ ഉല്‍പ്പാദനം ആരംഭിച്ച് മാരുതി സുസുക്കി
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം വര്‍ധിച്ചതോടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. വാഹനനിര്‍മാണം പൂര്‍ണ്ണമായി നിര്‍ത്തിവെച്ച് മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഓക്സിജന്‍ ഉല്‍പ്പാദനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് കമ്പനി. ഇതിനോടകം തന്നെ പരസ്യ പ്രഖ്യാപനവും നടന്നുകഴിഞ്ഞു. ഇതിനായി ഹരിയാനയിലെ നിര്‍മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടുമെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിലാണ് അറിയിച്ചു. ഗുജറാത്തിലെ നിര്‍മാണ യൂണിറ്റ് അടച്ചുപൂട്ടാനും സുസുക്കി മോട്ടോര്‍ തീരുമാനിച്ചതായി മാരുതി സുസുക്കി പറഞ്ഞു.
ജീവന് രക്ഷിക്കാന്‍ ഓക്സിജന്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി പറഞ്ഞു. ജൂണ്‍ 1 മുതല്‍ മെയ് 9 വരെയുള്ള കമ്പനി വാര്‍ഷിക അറ്റകുറ്റപ്പണി പരിമിതപ്പെടുത്തി. നേരത്തെ മെയ് ഒന്ന് മുതല്‍ ജൂണ്‍ വരെയായിരുന്നു ഇതിനായി സമയം നിശ്ചയിച്ചിരുന്നത്.
'കാര്‍ നിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായി, മാരുതി സുസുക്കി ഫാക്ടറികളില്‍ ചെറിയ അളവില്‍ ഓക്സിജന്‍ ഉപയോഗിക്കുന്നുണ്ട്. താരതമ്യേന വലിയ അളവില്‍ പാര്‍ട്ട്സ് നിര്‍മ്മാതാക്കളും ഓക്സിജന്‍ ഉപയോഗിക്കുന്നു. നിലവിലെ സാഹചര്യത്തില്‍, ലഭ്യമായ എല്ലാ ഓക്സിജനും ജീവന് രക്ഷിക്കുന്നതിന് വേണ്ടി ഉപയോഗിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു , 'മാരുതി സുസുക്കി പത്രക്കുറിപ്പില്‍ പറഞ്ഞു. ഫാക്ടറിയുടെ കാര്യത്തിലും സുസുക്കി മോട്ടോര്‍ ഗുജറാത്ത് ഇതേ തീരുമാനമെടുത്തതായി കമ്പനിയെ അറിയിച്ചിട്ടുണ്ടെന്നും മാരുതി സുസുക്കി പറഞ്ഞു.
ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാംതരംഗ വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,293 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. പുതിയ കേസുകള്‍ ആഗോളതലത്തില്‍ 3.6 ലക്ഷത്തിലധികം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ മൊത്തം കേസുകള്‍ 1.79 കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഈ പ്രതിസന്ധി ഓക്സിജന്റെയും മരുന്നിന്റെയും ലഭ്യതയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ത്യയില്‍ മൂന്ന് ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈറസ് ബാധയെത്തുടര്‍ന്ന് ഇന്ത്യയില്‍ 2,01,187 പേരാണ് മരിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍