വാഹന ഉല്‍പ്പാദനം വര്‍ധിപ്പിച്ച് മാരുതി സുസുക്കി; 5.91 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി
മുംബൈ: വാഹന ഉല്‍പ്പാദന രംഗത്തെ മുരടിപ്പിന് ശേഷം ഉല്‍പ്പാദത്തില്‍ വളര്‍ച്ച കൈവരിച്ച് മാരുതി സുസുക്കി. നവംബറിലെ മൊത്ത വാഹന ഉല്‍പ്പാദനത്തില്‍ 5.91 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചിട്ടുള്ളത്. 150221 വാഹനങ്ങളാണ് ഇക്കാലയളവില്‍ കമ്പന നിര്‍മിച്ചിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ നവംബറില്‍ 141834 കാറുകള്‍ മാത്രമാണ് മാരുതി നിര്‍മിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ നവംബറില്‍ 5.91 ശതമാനം വര്‍ധിച്ച് 1,50,221 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മൊത്തം 1,41,834 യൂണിറ്റുകള്‍ കമ്പനി ഉത്പാദിപ്പിച്ചതായി മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. യാത്രാ വാഹന ഉത്പാദനം കഴിഞ്ഞ മാസം 1,46,577 യൂണിറ്റായിരുന്നു. 2019 നവംബറില്‍ ഇത് 1,39,084 യൂണിറ്റായിരുന്നു. 5.38 ശതമാനം വളര്‍ച്ചയാണ് ഇക്കാലയളവില്‍ കൈവരിച്ചിട്ടുള്ളത്.
ആള്‍ട്ടോ, എസ്-പ്രസ്സോ എന്നീ മോഡലുകള്‍ അടങ്ങിയ മിനി കാറുകളുടെ ഉത്പാദനം കഴിഞ്ഞ മാസം 24,336 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 24,052 യൂണിറ്റായിരുന്നു എന്നതാണ് ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടത്. അതുപോലെ, വാഗണ്‍ ആര്, സെലെറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയര്‍ എന്നിവയുള്‍പ്പെടെയുള്ള കോംപാക്റ്റ് കാറുകളുടെ ഉത്പാദനം 85,118 യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്. 2019 നവംബറില്‍ 78,133 യൂണിറ്റായിരുന്നു. ഇതോടെ 8.93 ശതമാനം വര്‍ധനവും ഉല്‍പ്പാദനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ജിപ്സി, എര്‍ട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ്സ, എക്സ്എല്‍ 6 എന്നീ യൂട്ടിലിറ്റി വാഹനങ്ങളുടെ ഉത്പാദനം 9.07 ശതമാനം ഇടിഞ്ഞ് 24,719 യൂണിറ്റിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 27,187 ആയിരുന്നു. ലൈറ്റ് കൊമേഴ്സ്യല്‍ വാഹനമായ സൂപ്പര്‍ കാരിയുടെ ഉത്പാദനം 3,644 യൂണിറ്റാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 2,750 യൂണിറ്റായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍