News

മാസ്റ്റര്‍കാര്‍ഡ് സിഇഒ അജയ് ബാംഗ രാജിവെച്ചേക്കും; നിര്‍ണായക തീരുമാനം പുറത്തുവിട്ടത് മാസ്റ്റര്‍കാര്‍ഡ് തന്നെ

ന്യൂഡല്‍ഹി: മാസ്റ്റര്‍കാര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ അജയ് ബാംഗ അടുത്തവര്‍ഷമാദ്യം രാജിവെച്ചേക്കും.  ചീഫ് പ്രൊഡക്ട് ഓഫീസര്‍ മൈക്കല്‍ മീബാക്ക് ആയിരിക്കും അജയ് ബാംഗിന്റെ പിന്‍ഗാമിയായി തുടരുക.  2008-2009 വര്‍ഷത്തില്‍ ആഗോള മാന്ദ്യം ശക്തിപ്രാപിച്ച സാഹചര്യത്തിലായിരുന്നു അജയ് ബാംഗ കമ്പനിയുടെ ചീഫ് എക്‌സിക്യിട്ടീവ് ഓഫീസറായി ചുമതലയേല്‍ക്കുന്നത്.  കമ്പനിയുടെ ചുമതല ഏറ്റെടുത്തതിന് ശേഷം ഓണ്‍ലൈന്‍ പേമെന്റ്ിനത്തില്‍  നിന്ന് വരുമാനം ഇരട്ടിയിലധികം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. അജയ് ബാംഗിന്റെ ഭരണകാലത്ത് മാസ്റ്റര്‍കാര്‍ഡിന് വന്‍നേട്ടം കൊയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറിന്റെ ചുമതലയില്‍ നിന്ന്  അജയ് ബാംഗ് രാജിവെക്കുമെന്ന കാര്യം കമ്പനി തന്നെയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്.  അതേസമയം പുതിയ സിഇഒ മൈക്കല്‍ മേബാക്കായിരിക്കും. 

മാസ്റ്റര്‍കാര്‍ഡ് ആഗോളതലത്തില്‍ വികസിപ്പിക്കുന്നതടക്കമുള്ള തന്ത്രപ്രധാനമായ നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയാണ് അജയ് ബാംഗ. അതേസമയം മാസ്റ്റര്‍കാര്‍ഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സ്ഥാനത്ത് നിന്ന്  അജയ് ബാംഗ രാജിവെക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തെ പറ്റി  കമ്പനി വ്യക്തമായ വിശദീകരണം നല്‍കാന്‍ തയ്യാറായിട്ടില്ല. അജയ് ബാംഗിന്റെ രാജിയെതുടര്‍ന്ന് മാസ്റ്റര്‍കാര്‍ഡിന്റെ ഓഹരികളില്‍ രണ്ട് ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയത്. ഓഹരി വില 319 ഡോളറിലേക്കാണ് ചുരുങ്ങിയത്. എന്നാല്‍ കൊറോണ വൈറസിന്റെ ആഘാത്തില്‍ മാസ്റ്റര്‍കാര്‍ഡിന്റെ വരുമാനത്തിലും ഇടിവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  

എന്നാല്‍  ഇന്ത്യക്കാരനായ അജയ് ബംഗ കമ്പനിയില്‍ എക്സിക്യൂട്ടിവ് ചെയര്‍മാനായി തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 1ന് മേബാക്ക് സ്ഥാനം ഏറ്റെടുക്കും. മാസ്റ്റര്‍കാര്‍ഡില്‍ ചീഫ് പ്രോഡക്ട് ഓഫീസറായി സേവനമനുഷ്ടിക്കുകയായിരുന്നു മേബാക്ക്. മാസ്റ്റര്‍കാര്‍ഡില്‍ എത്തുന്നതിനു മുമ്പായി 2010ല്‍ ബാര്‍ക്ലേസ് ബാങ്കില്‍ മാനേജിംഗ് ഡയറക്റ്ററായും സിറ്റി ബാങ്കില്‍ ജനറല്‍ മാനേജരായും അജയ് ബാംഗ പ്രവത്തിച്ചിട്ടുണ്ട്. അതേസമയം  മേബാക്കിന്റെ പ്രസിഡന്റ് സ്ഥാനം മാര്‍ച്ച് ആദ്യം അജയ് ബാംഗ ഏറ്റെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. 

Author

Related Articles