News

മാക്‌സ് വാല്യു ക്രെഡിറ്റ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് കര്‍ണാടകയിലേക്ക്

തൃശൂര്‍:മാക്‌സ് വാല്യു ക്രെഡിറ്റ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് ഇന്ത്യയിലുടനീളം ബിസിനസ് വ്യാപിപ്പിക്കുമെന്ന് ചെയര്‍മാന്‍ പോള്‍സണ്‍ ചിറയത്ത് .ഇതിന്റെ ഭാഗമായി കര്‍ണാടകയിലെ ആദ്യശാഖ ഒമ്പതിന് ബംഗളുരുവില്‍ തേജസ്വി സൂര്യ എംപി ഉദ്ഘാടനം ചെയ്യും.ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി മണി ട്രാന്‍സ്ഫര്‍,ഇന്‍ഷൂറന്‍സ്,വിവിധതരം വായ്പകള്‍ എന്നിവ എല്ലാ ശാഖകളിലൂടെയും ലഭ്യമാക്കും. നടപ്പുസാമ്പത്തിക വര്‍ഷം കമ്പനിയുടെ വായ്പ 750 കോടി രൂപ കവിയുമെന്നാണ് കരുതുന്നത്.

സ്വര്‍ണപ്പണയം,വാഹന വായ്പ, മൈക്രോ ഫിനാന്‍സ്,ബിസിനസ് ലോണ്‍ എന്നിവയും മാക്‌സ് വാല്യു നല്‍കുന്നു. അടുത്ത സാമ്പത്തിക വര്‍ഷം കമ്പനി അറ്റാദായം നേടിത്തുടങ്ങുമെന്നാണ് പ്രതീക്,. രണ്ടായിരത്തോളം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും കമ്പനി തൊഴില്‍ അവസരം നല്‍കുന്നു. രാജ്യത്തെ ഗ്രാമീണ മേഖല അടക്കമുള്ള ചെറുകിട/ ഇടത്തരം വരുമാനക്കാരുടെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റുന്ന ധനകാര്യ സ്ഥാപനമായി വളരുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.

 

Author

Related Articles