കൊക്കക്കോളയും, മക്ഡൊണാള്‍ഡ്സും ഉള്‍പ്പെടെയുള്ള ഈ പ്രമുഖ യുഎസ് കമ്പനികള്‍ റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി
യുക്രൈന് അധിനിവേശത്തില്‍ പ്രതിഷേധിച്ച് കൊക്കക്കോള, പെപ്സി മുതലായ യുഎസ് കോര്‍പറേറ്റുകള്‍ തങ്ങളുടെ റഷ്യയിലെ വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 'മക്ഡൊണാള്‍ഡ്സ്', 'സ്റ്റാര്‍ബക്സ്', 'ജനറല്‍ ഇലക്ട്രിക്' തുടങ്ങിയ യുഎസ് കമ്പനികളും റഷ്യയെ ബഹിഷ്കരിക്കും. യുക്രൈനിലെ ജനങ്ങളുടെ ദുരിതം അവഗണിക്കാനാകില്ലെന്ന് 'മക്ഡൊണാള്‍ഡ്സ്' പ്രസിഡന്റും സിഇഒയുമായ ക്രിസ് കെംപൊസിന്സ്കി തൊഴിലാളികള്‍ക്ക് അയച്ച തുറന്ന കത്തില്‍ പറഞ്ഞു. റഷ്യയിലെ 850 സ്റ്റോറുകള്‍ താല്‍ക്കാലികമായി അടക്കുമെങ്കിലും 62,000 ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കുന്നത് തുടരും. സ്റ്റാര്‍ബക്സും 2,000ത്തോളം റഷ്യന്‍ ജീവനക്കാരുടെ ശമ്പളം മുടക്കില്ല.
കെഎഫ്സി, പീസ ഹട് എന്നിവയുടെ ഉടമ കമ്പനിയായ 'യംബ്രാന്റ്സ്' തങ്ങള്‍ക്ക് റഷ്യയിലുള്ള 70 റസ്റ്റാറന്റുകള്‍ അടക്കുകയാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പീസ ഹട് റസ്റ്റാറന്റുകള്‍ അടക്കാന്‍ ഫ്രാഞ്ചൈസികളുമായി ചര്‍ച്ച നടത്തുകയാണെന്നും അവര്‍ പറഞ്ഞു. റഷ്യയിലെ സ്റ്റോറുകളില്‍ നിന്നുള്ള ലാഭം യുദ്ധ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള സഹായത്തിനായി മാറ്റുമെന്ന് 'ബര്‍ഗര്‍ കിങ്' കമ്പനിയും വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍