സ്നാപ്ഡീലും മെഡ്ലൈഫും കൈകോര്‍ക്കുന്നു
ബെംഗളുരു: ഇ-ഹെല്‍ത്ത് പ്ലാറ്റ്ഫോമായ മെഡ്ലൈഫും ഇ-കൊമേഴ്സ് സ്ഥാപനമായ സ്നാപ്ഡീലും സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് മരുന്നുകള്‍ എത്തിക്കുന്നതിനും ഫുള്‍ ബോഡി ഹെല്‍ത്ത് ചെക്കപ്പിനും സൗകര്യമൊരുക്കുന്നു. ഈ സഹകരണത്തിലൂടെ മെഡ്ലൈഫിന്റെ ആരോഗ്യ സേവനം രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന കുടുംബങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം.
സ്നാപ്ഡീല്‍ ഉപഭോക്താക്കള്‍ക്ക് സാധുവായ പ്രിസ്ക്രിപ്ഷനോടു കൂടി മരുന്നുകള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം. വേണ്ട സുരക്ഷാ ഉപകരണങ്ങളോടെ മെഡ്ലൈഫ് വിതരണക്കാര്‍ 24 മണിക്കൂറിനകം ഓര്‍ഡര്‍ വീട്ടിലെത്തിക്കും. ഇതോടൊപ്പം ഡയബറ്റീസ് സ്ക്രീനിങ്, തൈറോയിഡ് പരിശോധന ഉള്‍പ്പടെയുള്ള നിരവധി ടെസ്റ്റുകളും ഇവര്‍ വാഗ്ദാനം ചെയ്യുന്നു.
കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിലിരിക്കുന്നവര്‍ക്ക് സുരക്ഷിതമായി ആവശ്യമായ ടെസ്റ്റുകള്‍ ഇതുവഴി നടത്താം. സ്നാപ്ഡീല്‍ ഉപഭോക്താക്കള്‍ക്ക് വീട്ടില്‍ തന്നെ കോവിഡ്-19 ടെസ്റ്റ് നടത്താനുള്ള അവസരവും മെഡ്ലൈഫ് ഒരുക്കുന്നുണ്ട്. എന്നാല്‍ രോഗി ആവശ്യമായ നിബന്ധനകള്‍ പാലിച്ചിരിക്കണം. മുന്‍കൂട്ടി ഉറപ്പിച്ച സമയത്ത് എത്തി ഇവര്‍ സാമ്പിള്‍ കളക്റ്റ് ചെയ്യും. 48 മണിക്കൂറിനുള്ളില്‍ റിസള്‍ട്ട് നല്‍കുകയും ചെയ്യും. ഇതിന് പ്രത്യേക ചാര്‍ജുകളൊന്നും ഇല്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍