പിഎന്‍ബി തട്ടിപ്പുമായി ബന്ധമില്ലെന്ന് മെഹുല്‍ ചോക്സിയുടെ അവകാശവാദം
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പായ പിഎന്‍ബി കേസില്‍ രാജ്യം വിട്ട രണ്ടു ബിസിനസുകാരിലൊരാള്‍ മെഹുല്‍ ചോക്സി ആയിരുന്നു. കേസുമായി ബന്ധപ്പെട്ട സൂക്ഷമപരിശോധനയില്‍ താന്‍ ഒരു സ്ഥാപനത്തിലും പങ്കാളിയല്ലെന്ന് മെഹുല്‍ ചോക്സി അവകാശപ്പെട്ടു. പിഎന്‍ബി ബാങ്കില്‍ നിന്ന് 12,000 കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് നീരവ് മോദിക്കും അമ്മാവന് മെഹുല്‍ ചോക്സിക്കുമെതിരേ ഉയര്‍ന്ന ആരോപണം.
വന്‍തുക വായ്പയെടുത്ത് ഇന്ത്യയില്‍ നിന്ന് രാജ്യം വിട്ടതാണ് നീരവ് മോദിയും അമ്മാവന് മോഹുല്‍ ചോക്സിയും. ഇതിനു രണ്ടാഴ്ചയ്ക്കു ശേഷമാണു പിഎന്‍ബിയുടെ തട്ടിപ്പിനെക്കുറിച്ചു പുറംലോകം അറിയുന്നത്. അന്നുമുതല്‍ ഇരുവരും എവിടെയെന്നതില്‍ അന്വേഷണ ഏജന്‍സികള്‍ക്കും വ്യക്തതയില്ലായിരുന്നു. എന്നാല്‍ ഇന്ത്യയിലെ പിടികിട്ടാപ്പുള്ളിയായ ഡയമണ്ട് കോടീശ്വരന് നീരവ് മോഡിയെ ലണ്ടനില്‍ കണ്ടെത്തി അറ്സ്റ്റ് ചെയ്തിരുന്നു.
പല തവണ കെവൈസിയുടെ വിശദാംശങ്ങള്‍ തിരുത്താന്‍ ചോക്സി ശ്രമിച്ചിരുന്നു. അഴിമതി അന്വേഷണം നടക്കുന്ന കാലത്ത് താന്‍ ഒരു സ്ഥാപനത്തിലും പങ്കാളിയല്ലെന്നും 2000 ഓടെ ഈ കമ്പനികളെല്ലാം താന്‍ ഉപേക്ഷിച്ചിരുന്നുവെന്നും ചോക്സി അവകാശപ്പെട്ടു. 25 വര്‍ഷത്തിലേറെ പിഎന്‍ബിയില്‍ നിക്ഷേപം നടത്തിയ ചോക്സി ഒറ്റത്തവണ പോലും വായ്പയെടുത്തിട്ടില്ല എന്നാണ് പറയുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍