പുതുവര്‍ഷത്തിലും പൊരുതാനുറച്ച് മെഴ്സിഡസ് ബെന്‍സ്; 15 മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കും
ആറുവര്‍ഷമായി തുടര്‍ച്ചയായി ആഡംബര കാര്‍ വിഭാഗത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന മെഴ്സിഡസ് ബെന്‍സ് 2021ലും വേഗത കുറയ്ക്കില്ല. 2021 ല്‍ 15 മോഡല്‍ കാറുകളാണ് കമ്പനി ഇന്ത്യയില്‍ പുറത്തിറക്കുന്നത്. ഈ വര്‍ഷം വിപണിയിലെത്താന്‍ ഉദ്ദേശിക്കുന്ന 15 മോഡലുകളില്‍ ചിലത് നിലവിലുള്ള കാറുകളുടെ വകഭേദവും ചിലത് പുതിയതുമായിരിക്കും.
എ-ക്ലാസ് ലിമോസിന്, പുതിയ ജിഎല്‍എ എന്നിവയില്‍ ആരംഭിച്ച് 2021ന്റെ രണ്ടാം പാദം മുതല്‍ കൂടുതല്‍ മോഡലുകള്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കൊവിഡ് മഹാമരി മൂലം വാഹന വിപണി തകര്‍ന്നപ്പോള്‍ മെഴ്സിഡസ് ബെന്‍സ് ഇന്ത്യ കഴിഞ്ഞവര്‍ഷം 10 കാറുകളാണ് വിപണിയിലെത്തിച്ചത്. നാലാം പാദത്തോടെ വില്‍പ്പന വീണ്ടെടുക്കുകയും ചെയ്തു.
2020 ലെ മൊത്തം വില്‍പ്പന 7893 യൂണിറ്റാണ്. ഇത് 2019 ല്‍ വിറ്റ 13,786 യൂണിറ്റിനേക്കാള്‍ 42.7 ശതമാനം കുറവാണ്. എന്നാല്‍ ഈ വര്‍ഷം അവസാന പാദത്തില്‍ 40 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ നാലുമാസത്തിനിടെ മെഴ്സിഡസ് 2,886 യൂണിറ്റ് വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷത്തെ മൊത്തം വില്‍പ്പനയുടെ 36 ശതമാനത്തിലധികമാണിത്. സി ക്ലാസ്, ഇ-ക്ലാസ് എല്‍ ഡബ്ല്യു ബി, ജി എല്‍ സി, ജി എല്‍ ഇ, ജി എല്‍ എസ് എന്നിവയാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍