പിഎസ്എയും എഫ്സിഎയും ഒന്നിച്ചു; നക്ഷത്രങ്ങളോടൊപ്പം തിളങ്ങാന്‍ ഇനി സ്റ്റെല്ലാന്റിസ്
പിഎസ്എ ഗ്രൂപ്പും ഫിയറ്റ് ക്രിസ്ലര് ഓട്ടോമൊബൈല്‍സും (എഫ്സിഎ) തമ്മിലുള്ള ലയനം യഥാര്‍ത്ഥ്യമാകുന്നു. പുതിയ കമ്പനിക്ക് സ്റ്റെല്ലാന്റിസ് എന്ന് പേരിട്ടു. ലയനത്തിന്റെ നടപടികള്‍ 2021 ആദ്യപാദത്തില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നക്ഷത്രങ്ങളോടൊപ്പം തിളങ്ങുക എന്ന് അര്‍ത്ഥം വരുന്ന ലാറ്റിന്‍ വാക്കായ സ്റ്റെല്ലോ എന്ന പദത്തില്‍ നിന്നാണ് സ്റ്റെല്ലാന്റിസ് എന്ന പേരുണ്ടായത്.
പുതിയ കമ്പനി വന്നാലും ഫിയറ്റ്, ജീപ്പ്, സിട്രോണ്‍, പ്യൂഷെ എന്നീ നിലവിലുള്ള ബ്രാന്‍ഡുകളുടെ പേരുകളും ലോഗോയും മാറില്ല. ലോകത്തിലെ ഏറ്റവും വലിയ കാര്‍ കമ്പനികളായ പിഎസ്എയും എഫ്സിഎയും തമ്മിലുള്ള 50-50 ലയനം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതാണ്.
ജീപ്പ്, ഫിയറ്റ്, മസെറട്ടി ബ്രാന്‍ഡുകളിലൂടെ എഫ്സിഎയ്ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ ശ്രദ്ധേയമായ സാന്നിധ്യമാണുള്ളത്. എന്നാല്‍ പിഎസ്എ, സിട്രോണ്‍ എന്ന ബ്രാന്ഡിലൂടെയായിരിക്കും അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്. കോമ്പസിന്റെ പുതിയ വകഭേദം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജീപ്പ്. ഏഴ് സീറ്റ് വകഭേദവും ഇതോടൊപ്പമുണ്ടാകും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍