ഇലക്ട്രിക് എസ് യുവിയായ EZS ഇലക്ട്രിക്കലിന്റെ ബുക്കിങ് തുടങ്ങി; എംജിയുടെ തകര്‍പ്പന്‍ വാഹനം ഇന്ത്യയില്‍ എത്തുക ഡിസംബര്‍ അഞ്ചിന്
എംജിയുടെ ഇലക്ട്രിക് എസ് യുവിയായ eZS ഡിസംബര്‍ അഞ്ചിന് ഇന്ത്യയില്‍ അവതരിപ്പിക്കും. എംജിയില്‍ നിന്ന് ഇന്ത്യയില്‍ എത്താനൊരുങ്ങുന്ന ഇലക്ട്രിക് എസ്യുവിയായ eZS ഇലക്ട്രിക്കലിന്റെ ബുക്കിങ് ആരംഭിച്ചു. 50000 രൂപ അഡ്വാന്‍സ് തുക ഇടാക്കിയാണ് ബുക്കിങ് സ്വീകരിക്കുന്നതെന്നാണ് വിവരം. ലദട അവതരിപ്പിച്ചതിന് പിന്നാലെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഫാസ്റ്റ് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ ആരംഭിക്കാനും എംജി പദ്ധതിയൊരുക്കുന്നുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാറ്ററി നിര്‍മ്മാതാക്കളായ സിഎടിഎല്‍ ആയിരിക്കും ഈ വാഹനത്തിനുള്ള ബാറ്ററികള്‍ നിര്‍മ്മിക്കുക. ഇലക്ട്രിക് മോട്ടോറും 44.5 kWh ലിഥിയം അയേണ്‍ ബാറ്ററിയും ചേര്‍ന്ന് 150 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും നല്‍കും. സ്റ്റാന്റേര്‍ഡ് 7സണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. 50kW ഫാസ്റ്റ് ചാര്ജറില് 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും ചാര്‍ജ് ചെയ്യാം
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 335 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് എംജി അവകാശപ്പെടുന്നത്. മണിക്കൂറില്‍ 140 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 3.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 50 കിലോമീറ്റര്‍ വേഗത്തിലെത്താനും ദട ഇലക്ട്രിക്കിന് സാധിക്കും.
ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ ഹ്യുണ്ടായ് കോനയാണ് എംജിയുടെ പ്രധാന എതിരാളി. കോനയെക്കാള്‍ 2-3 ലക്ഷം രൂപ കുറവായിരിക്കും ദട മോഡലിനെന്നാണ് സൂചന. ഇന്ത്യയില്‍ 24 ലക്ഷം രൂപയോളമാണ് നിലവില്‍ കോനയുടെ എക്സ്ഷോറൂം വില.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍