News

മൈക്രോഫിനാന്‍സ് വ്യവസായത്തിലെ വായ്പയില്‍ 48 ശതമാനം വര്‍ധന; ചെറുകിട പങ്കാളിത്ത വായ്പയില്‍ 40 ശതമാനം ബാങ്കുകളുടെ പങ്ക്

ന്യൂഡല്‍ഹി: സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ മൈക്രോ ഫിനാന്‍സ് പോര്‍ട്ട്‌ഫോളിയോ വായ്പയില്‍ 48 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്.  ഈ മേഖലയിലെ വായ്പ നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ 2.01 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.   അതേസമംയ മുന്‍വര്‍ഷം ഇതേകാലയളവില്‍ മൈക്രോ ഫിനാന്‍സ് പോര്ട്ട് ഫോളിയോ മേഖലയിലെ വായ്പയില്‍ രേഖപ്പെടുത്തിയത്  1.36 ലക്ഷം കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.  

അതേസമയം മൈക്രോഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് നെറ്റ്‌വര്‍ക്ക് (എംഎഫ്‌ഐഎന്‍) പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം മൈക്രോഫിനാന്‍സ് വായ്പയിലുള്ള എക്കൗണ്ടുകളുടെ എണ്ണം  9.79 കോടിയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ 2018 സെപ്റ്റംബറില്‍ ഇതേകാലയളവില്‍ വായ്പാ മേഖലയിലെ എക്കൗണ്ടുകളുടെ എണ്ണം  7.43 കോടി ആയിരുന്നു രേഖപ്പെടുത്തിയത്.  

നോട്ട് അസാധുവാക്കല്‍ കാലാവധി പൂര്‍ത്തിയായ 2017 മാര്‍ച്ച് മാസത്തില്‍ മാത്രം 1.83 കോടി വായ്പക്കാരാണ് മൈക്രോഫിനാന്‍സ് മേഖലയില്‍ കൂട്ടിച്ചേര്‍ത്തത്. ഈ മേഖലയില്‍ നോട്ട് നിരോോധനത്തിന് ശേഷം വായ്പക്കാരുടെ ആവശ്യകതയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

മൈക്രോഫിനാന്‍സ് മേഖലയില്‍  30 മാസത്തിനിടെ 18.3  മില്യണ്‍ സ്ത്രീ സംരംഭകര്‍ വായ്പ എടുത്തിട്ടുണ്ടെനന്നാണ് ണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മൈക്രോഫിനാന്‍സ് മേഖലയില്‍  ആകെ കൂട്ടിച്ചേര്‍ത്ത ഫിനാന്‍സിങ് മേഖലയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ആകെ വളര്‍ച്ച കൂടിയാണിത്.

ചെറുകിട സംരംഭകരില്‍ അര്‍പ്പിതമായ വിശ്വാസവും കൂടിയാണ് മൈക്രോഫിനാന്‍സ് മേഖലയിലുള്ള വായ്പാ മേഖേലയിലെ വളര്‍ച്ചകൊണ്ട് ഉദ്ദേശിക്കുന്നത്.  വടക്ക് കഴിക്കന്‍ മേഖലയില്‍ മാത്രം ഈ മേഖലയിലുള്ള വായ്പാ  വളര്‍ച്ചയില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  അതേസമയം ചെറുകിട വായ്പകളിലെ മൊത്തം പങ്കാളിത്തം ബാങ്കുകളുടേതാണെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 40 ശതമാനം വരുമിതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. 

Author

Related Articles