News

പാന്‍ഡമിക് ബോണസായി ജീവനക്കാര്‍ക്ക് 1,500 ഡോളര്‍; പ്രഖ്യാപനുമായി മൈക്രോസോഫ്റ്റ്

പാന്‍ഡമിക് ബോണസായി ടെക് ഭീമന്‍ മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് 1,500 ഡോളര്‍ (1.12 ലക്ഷം രൂപ) നല്‍കുന്നു. 1,75,508 ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 2021 മാര്‍ച്ച് 31നോ അതിനുമുമ്പോ ജോലിയില്‍ പ്രവേശിച്ച, വൈസ് പ്രസിഡന്റിന് താഴെയുള്ള എല്ലാ ജീവനക്കാര്‍ക്കും പാന്‍ഡമിക് ബോണസ് നല്‍കുമെന്നാണ് സര്‍ക്കുലര്‍വഴി അറിയിച്ചിട്ടുള്ളത്. 

പാര്‍ട് ടൈം ജോലിക്കാരും മണിക്കര്‍ അനുസരിച്ച് ജോലി ചെയ്യുന്നവരും ബോണസിന് അര്‍ഹരാണ്. 20 കോടി ഡോറളാണ് ബോണസായി മൊത്തംചെലവാക്കുക. കോര്‍പറേറ്റ് ഭീമന്റെ രണ്ടുദിവസത്തെ ലാഭത്തിന് തുല്യമാണ് ഈതുക. ഫേസ്ബുക്ക് അടുത്തയിടെ 45,000 ജീവനക്കാര്‍ക്ക് പാന്‍ഡമിക് ബോണസായി 1000 ഡോളര്‍ പ്രഖ്യാപിച്ചിരുന്നു. ആമസോണാകട്ടെ മുന്‍നിര ജീവനക്കാര്‍ക്ക് 300 ഡോളര്‍ മൂല്യമുള്ള 'ഹോളിഡേ ബോണസ്' നല്‍കി.

Author

Related Articles