News

മൈക്രോസോഫ്റ്റിന്റെ ചെയര്‍മാനായി സത്യ നാദെല്ല

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വേര്‍ നിര്‍മാണക്കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയര്‍മാനായി ഇന്ത്യന്‍ വംശജനായ സത്യ നാദെല്ലയെ നിയമിച്ചു. ഏഴുവര്‍ഷമായി കമ്പനിയുടെ സിഇഒ ആയിരുന്നു. നിലവില്‍ ചെയര്‍മാനായ ജോണ്‍ തോംസണ്‍ സ്വതന്ത്ര ഡയറക്ടര്‍മാരുടെ നേതൃത്വം വഹിക്കും. 

മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സെര്‍ച്ച് വ്യവസായങ്ങളില്‍ വന്‍തിരിച്ചടി നേരിട്ടുവരുമ്പോഴാണ് സത്യ നാദെല്ല 2014 ഫെബ്രുവരി നാലിന് കമ്പനിയുടെ സിഇഒ ആയെത്തുന്നത്. ഇവിടെ നിന്ന് പിഴവുകള്‍ തിരുത്തി ക്ലൗഡ് കംപ്യൂട്ടിങ്ങിലും മൊബൈല്‍ ആപ്ലിക്കേഷന്‍ ബിസിനസിലും നിര്‍മിതബുദ്ധിയിലും ശ്രദ്ധകേന്ദ്രീകരിച്ച് കമ്പനിയെ തിരിച്ച് പഴയ പ്രതാപത്തിലേക്ക് മടക്കിയെത്തിച്ചത് നാദെല്ലയാണ്.

 

Author

Related Articles