News

മൈക്രോ സോഫ്റ്റിന്റെ വരുമാനം വണ്‍ ട്രില്യണ്‍ ഡോളര്‍; ഇനിയും കൂടുതല്‍ ക്ലൗണ്ട് വളര്‍ച്ച പ്രവചിച്ച് കമ്പനി

ക്ലൗഡ് കമ്പ്യൂട്ടിംഗ് ബിസിനസില്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന് ആദ്യമായി 1 ടില്യണ്‍ ഡോളര്‍ മൂല്യത്തില്‍ ഒന്നാമതെത്തി. ലോകത്തിലെ ഏറ്റവും മികച്ച വിവരസാങ്കേതികവിദ്യാ കമ്പനികളില്‍ ഒന്നും ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കമ്പനിയുമാണ് അമേരിക്കയിലെ റെഡ്മണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റ്. കമ്പനിയുടെ വരുമാനവും ലാഭവും അപ്രതീക്ഷിത ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ക്ലൗഡ് ബിസിനസ്സില്‍ വലിയ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. 

നിക്ഷേപകരുമായി ഒരു കോണ്‍ഫെറന്‍സ് കോള്‍ നടത്തിയ പ്രവചനത്തിനു ശേഷം, മൈക്രോസോഫ്റ്റ് ഓഹരികള്‍ 4.4 ശതമാനം ഉയര്‍ന്ന് 130.54 ഡോളറായി. ഈ വര്‍ഷം ഇതുവരെ മൈക്രോസോഫ്റ്റുകളുടെ ഓഹരി 23 ശതമാനം ഉയര്‍ന്നു. ട്രേഡ് സമയത്ത് മണിക്കൂറില്‍ 125.85 ഡോളറാണ് റെക്കോഡ്. വിന്‍ഡോസ് എന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് കമ്പനിയുടെ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ച ഉത്പന്നം.

ഓപ്പറേറ്റിങ് സിസ്റ്റം, ആപ്ലിക്കേഷന്‍ പ്രോഗ്രാമുകള്‍, സുരക്ഷാ പ്രോഗ്രാമുകള്‍, ഡാറ്റാബേസ്, കമ്പ്യൂട്ടര്‍ ഗെയിംസ്, വിനോദ സോഫ്റ്റ്വെയറുകള്‍, ഹാര്‍ഡ്വെയറുകള്‍ തുടങ്ങി കമ്പ്യൂട്ടര്‍ വിപണിയുമായി ബന്ധപ്പെടുന്ന മിക്ക കാര്യങ്ങളിലും വ്യക്തിത്വം തെളിയിച്ച കമ്പനിയാണ് മൈക്രോസോഫ്റ്റ്. 

 

 

Author

Related Articles