News

ആഢംഭര ജീവിതത്തില്‍ ലയിച്ച് ഇന്ത്യന്‍ മില്യനിയല്‍സ്; ഭൂരിഭാഗം മില്യനിയല്‍സും യാത്രയെ ഇഷ്ടപ്പെടുന്നവര്‍

ന്യൂൂഡല്‍ഹി: ആഢംബര ജീവിതം നനയിക്കുന്ന മില്യനിയല്‍സിന്റെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍വര്‍ധവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ മില്യനില്‍സ് ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങള്‍ അവരുപയോഗിക്കുന്ന വാഹനങ്ങള്‍ മികച്ച വളര്‍ച്ചാ സാധ്യതയുള്ള കമ്പനികളില്‍ നിന്നുള്ളതാണെന്നാണ് ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് സ്ഥാപനമായ അമേരിക്കന്‍ എക്‌സ്പ്രസ് വ്യക്തമാക്കിയിട്ടുള്ളത്.  കമ്പനിയുടെ 37 ശതമാനത്തോളം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് വിവരം. 

തങ്ങള്‍ക്ക് കിട്ടുന്ന ഭീമമായ തുക ആഢംഭര ഹോട്ടലുകളില്‍ ചിലവാക്കി ഉല്ലസിച്ച് നടക്കുന്നവരാണ് രാജ്യത്തെ ഭൂരിഭാഗം മിന്യനേഴ്‌സുമെന്നാണ് റിപ്പോര്‍ട്ട്. ആഢംഭര ഹോട്ടലുകള്‍ മാത്രമല്ല, യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് രാജ്യത്തെ ഭൂരിഭാഗം മില്യനിയല്‍സും. 19 നും 39 നും പ്രായമുള്ളവരുടെ ജീവത ശൈലിയെ വിലിയരുത്തിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

1980  നും 1990 നുമിടയില്‍ ജനിച്ചവരാണ് ഇവരില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ ആഢംബര ജീവതത്തില്‍ ലയിച്ച് ജീവിതം നയിക്കുന്നത്. അതേസമയം ഭൂരിഭാഗം മില്യനിയല്‍സും കൂടുതല്‍ തുക ചിലവാക്കുന്നത് ഭക്ഷണത്തിന് വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ട്. ജ്വല്ലറികളില്‍ 38 ശതമാനവും, വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങുന്നതിന് 35 ശതമാനവുമാണ്  രാജ്യത്തെ മില്യനിയല്‍സ് ചിലവാക്കുന്നത്. 2014 നും 2018 മില്യനിയല്‍സിന്റെ ചിലവാക്കലില്‍ 27 ശതമാനം വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയത്.

Author

Related Articles