News

ഉത്രാട ദിനത്തില്‍ പാല്‍ വില്‍പനയില്‍ റെക്കോര്‍ഡിട്ട് മില്‍മ; വിറ്റത് 29.4 ലക്ഷം ലിറ്റര്‍ പാല്‍

തിരുവനന്തപുരം: ഉത്രാട ദിനത്തില്‍ പാല്‍ വില്‍പനയില്‍ മില്‍മയ്ക്ക് റെക്കോര്‍ഡ്. 29.4 ലക്ഷം ലിറ്റര്‍ പാലാണ് ഉത്രാട ദിനത്തില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം 28.5 ലക്ഷം ലിറ്ററായിരുന്നു. ഉത്രാട ദിനത്തില്‍ 3.2 ലക്ഷം ലിറ്റര്‍ തൈരും തിരുവോണ ദിനത്തില്‍ 11.8 ലക്ഷം ലിറ്റര്‍ പാലും 96,000 ലീറ്റര്‍ തൈരും വിറ്റു.

ഓണക്കാല ആവശ്യത്തിനായി 22.3 ലക്ഷം ലിറ്റര്‍ പാലാണ് കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നും മില്‍മ വാങ്ങിയത്. കര്‍ണാടകയില്‍ നിന്നു മാത്രം 13 ലക്ഷം ലിറ്റര്‍ പാല്‍ എത്തിച്ചു. പൂരാട ദിനത്തില്‍ 20.2 ലക്ഷം ലിറ്റര്‍ പാലും 3 ലക്ഷം ലിറ്റര്‍ തൈരും കേരളത്തില്‍ വില്‍പന നടത്തി.

News Desk
Author

Related Articles