News

മില്‍മ കവറുകള്‍ സംഭരിക്കാന്‍ ക്ലീന്‍ കേരളയുമായി കൈകോര്‍ക്കുമെന്ന് മില്‍മ

തിരുവനന്തപുരം: മില്‍മ പ്ലാസ്റ്റിക് കവറുകള്‍ സംഭരിക്കുന്നതിന് ക്ലീന്‍ കേരളാ കമ്പനിയുമായി സഹകരിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ ബാലന്‍. പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിക്കാന്‍ രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരും. പ്രതിദിനം 25 ദശലക്ഷത്തില്‍പരം പ്ലാസ്റ്റിക് കവറുകളിലാണ് മില്‍മ പാലും ഇതര ഉല്‍പ്പന്നങ്ങളും വിതരണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്ലാസ്റ്റിക് നിരോധനം എങ്ങിനെ നടപ്പാക്കണമെന്ന ആലോചനയിലാണ് തങ്ങളെന്നും അദേഹം വ്യക്തമാക്ിക. പൂര്‍ണ നിരോധനം നടപ്പാക്കാന്‍ രണ്ട് വര്‍ഷമെങ്കിലും സമയം വേണ്ടിവരുമെന്നും അദേഹം വ്യക്തമാക്കി.

പ്ലാസ്റ്റിക് കവറിന് പകരമായി ടെട്രാ പാക്ക്, വെന്‍ഡിംഗ് മെഷീന്‍ വഴി പാല്‍ വിതരണം എന്നിവയാണ് പരിഗണിക്കുന്നത്. ടെട്രാ പാക്കിന് ചെലവ് കൂടുതലാണെന്നതും വെന്‍ഡിംഗ് മെഷീനോട് ജനം താത്പര്യം കാണിക്കാത്തതുമാണ് പ്രതിസന്ധിയെന്നും അദേഹം പറഞ്ഞു.

ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച് വിദ്യാര്‍ത്ഥികളിലൂടെയും ആക്രി കടകള്‍ വഴിയും കവറുകള്‍ തിരിച്ചെടുക്കും. തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത മാസവും മറ്റ് ജില്ലകളില്‍ ജനുവരിയിലും പ്ലാസ്റ്റിക് സംഭരണം നടപ്പാക്കാനാണ് പദ്ധതിയിടുന്നത്.കൂടാതെ പുറത്തുനിന്ന് കേരളത്തിലേക്ക് എത്തുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആദേഹം ആവശ്യപ്പെട്ടു.

Author

Related Articles