News

മിന്‍ഡ്ട്രിയുടെ ലാഭം വര്‍ധിച്ചു; ലാഭത്തില്‍ 8.9 ശതമാനം വര്‍ധനവ്

മിന്‍ഡ്ട്രീയുടെ ലാഭം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മാര്‍ച്ച് മാസം അവസാനിച്ചപ്പോഴേക്കും 8.9 ശതമാനം ലാഭം ഉണ്ടായതായാണ് കമ്പനി അധികൃതര്‍ വിലയിരുത്തുന്നത്. 2019 മാര്‍ച്ച് മാസത്തിലെ ത്രൈമാസ കാലയളവ് അവസാനിച്ചപ്പോള്‍ 198.4 കോടി രൂപയുടെ ലാഭമാണ് കമ്പനിക്കുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 182.2 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റലാഭം. 

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആകെ വരുമാനത്തിലും വര്‍ധനവുണ്ടായതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നു. 25.6 ശതമാനം വര്‍ധനവാണ് മിന്‍ഡ്ട്രീയുടെ ആകെ വരുമാനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്. കമ്പനിയുടെ ആകെ വരുമാനം മാര്‍ച്ച് മാസം അവസാനിച്ചപ്പോള്‍ 1,839 കോടി രൂപയാണ് അധികമായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ആകെ വരുമാനം  1,464 കോടി രൂപയായിരുന്നു. 

വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചതോടെയാണ് കമ്പനിയുടെ ലാഭത്തിലും വരുമാനത്തിലും വര്‍ധനവുണ്ടായിട്ടുള്ളത്. അതേമയം മിന്‍ഡിട്രിയുടെ ആകെ ലാഭം 32.2 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്.

 

Author

Related Articles