News

പിഎസ് ശ്രീധരന്‍പിള്ള മിസോറാമിനെ വാനോളം പുകഴ്ത്തുന്നു; 2019 ല്‍ മിസോറാമിന്റെ വളര്‍ച്ചാ നിരക്ക് 14.8 ശതമാനം; തട്ടിവിടലാണെന്ന് വിമര്‍ശകര്‍; കേരളം കൈവരിച്ച ദേശീയ വളര്‍ച്ചാനിരക്കിനെ ആക്ഷേപിക്കുക ലക്ഷ്യം; മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയുടേത് പൊള്ളവാദമോ?

ന്യൂഡല്‍ഹി: 2019 ല്‍ മിസോറാം കൈവരിച്ചത് 14.8 ശതമാനം വളര്‍ച്ചാ നിരക്കെന്ന്  ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള.  ഈ വളര്‍ച്ചാ നിരക്ക് മികച്ചതാണെന്ന് ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള ബജറ്റ് പ്രസംഗത്തിന് മുന്നോടിയായി നടന്ന നയപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.  ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി സോറംതാഗാ നാളെ ബജറ്റ് അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ വികസനത്തിലൂന്നിയ പ്രഖ്യാപനങ്ങളാകും ബജറ്റില്‍ ഉള്‍പ്പെടുത്തുക. 

അതേസമയം കേരളത്തെ തരംതാഴ്ത്തിയുള്ള പ്രസംഗമാണ് പിഎസ് ശ്രീധരന്‍ പിള്ള നടത്തിയതെന്ന ആക്ഷേപവുമുണ്ട്. നിലവില്‍ കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് ദേശീയ വളര്‍ച്ചയേക്കാള്‍ മുന്നിലുമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.5 സതമാനമായി ഉയര്‍ന്നു.  മാത്രമല്ല ചെറുകിട വ്യവസായിക മേഖലയുടെ വളര്‍ച്ച സംസ്ഥാനത്തിന് കരുത്താകുന്നുണ്ട്. 

വ്യവസായ മേഖലയില്‍ 8.8 ശതമാനം വളര്‍ച്ചയുണ്ടായെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  എന്നാല്‍ പ്രളയം അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക്  തിരിച്ചടിയായെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു.  അതേസമയം ദേശീയതലത്തില്‍ വളര്‍ച്ച നിരക്ക് 6.9 ശതമാനമാണ്. 2018-19 വര്‍ഷത്തില്‍ 3.45 കോടിയായി ധനകമ്മിയായി ഉയര്‍ന്നെന്നും  സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. 

Author

Related Articles