2020 നും 2025 നും ഇടയില്‍ ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപഭോഗവും വരുമാനവും ഇരട്ടിയാകും
ഇന്ത്യയില്‍ 2020 നും 2025 നും ഇടയില്‍ മൊബൈല്‍ ഫോണ്‍ വരുമാനവും ഉപഭോഗവും ഇരട്ടിയാകാന്‍ സാധ്യതയുണ്ടെന്ന് ജെഫറീസ് അടുത്തിടെ പുറത്തിറക്കിയ ഒരു കുറിപ്പില്‍ പറയുന്നു. ടെലികോം മേഖല 'താരിഫ് അച്ചടക്കത്തിന്റെ' ഒരു ഘട്ടത്തിലേക്ക് കടന്നുവന്നിട്ടുണ്ടെന്നും അത് നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്നും അതില്‍ പറയുന്നു.
25-ലധികം രാജ്യങ്ങളിലെ മൊബൈല്‍ ഉപയോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനം താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യയുടെ മൊബൈല്‍ വരുമാനവും ജിഡിപിയും തമ്മിലുള്ള അനുപാതം 0.7 ശതമാനമാണ്. പ്രതിശീര്‍ഷ ജിഡിപിയുടേതിന് സമാനമായ ഏറ്റവും താഴ്ന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇത്. ഇത് ഉപയോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനത്തിന്റെ വര്‍ദ്ധനവിന് സാധ്യതയുണ്ടെന്ന് തെളിയിക്കുന്നതാണ്.
25 ഓളം വിപണികളുടെ താരതമ്യ വിശകലനം സൂചിപ്പിക്കുന്നത് ഇന്ത്യയിലെ മൊബൈല്‍ വരുമാനം 2020-25 സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് 38 ബില്യണ്‍ യുഎസ് ഡോളറായി ഉയരുമെന്നാണ്.
താരിഫ് അച്ചടക്കം നിലനിര്‍ത്തിക്കൊണ്ട്, കഴിഞ്ഞ ദശകത്തില്‍ അതിവേഗം നീങ്ങുന്ന ഉപഭോക്തൃവസ്തുക്കളുടെ (എഫ്എംസിജി) ഉല്‍പ്പന്നങ്ങളിലും ഇരുചക്ര വാഹനങ്ങളിലുമുള്ള പ്രവണതകള്‍ക്ക് അനുസൃതമായി, ആര്പിയുവിന് 2024-25 ന് ശേഷവും 3-5 ശതമാനം ഉയരാന്‍ കഴിയുമെന്ന് ജെഫറീസ് പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍