5 ട്രില്യണ്‍ ഡോളര്‍ ജിഡിപി,കേന്ദ്രസര്‍ക്കാരിന്റെ നടക്കാത്ത സ്വപ്നം: മുന്‍ ആര്‍ബിഐ ഗവര്‍ണര്‍
കേന്ദ്രസര്‍ക്കാരിന്റെ ജിഡിപി വളര്‍ച്ചയെന്ന സ്വപ്നം നടക്കാത്ത പ്രതീക്ഷയെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ സി രംഗരാജന്. സമ്പദ് വ്യവസ്ഥ മോശമായ സാഹചര്യത്തില്‍ നിലവിലെ സ്ഥിതി കൂടി പരിഗണിച്ചാല്‍ 2025ല്‍ ജിഡിപി അഞ്ച് ട്രില്യണ്‍ യുഎസ് ഡോളര്‍ എന്ന ലക്ഷ്യം കൈവരിക്കാനാകില്ല. രണ്ടാംമോദി സര്‍ക്കാരിന്റെ ഈ പ്രധാന പ്രഖ്യാപിതനയം സാധ്യമല്ല. സാമ്പത്തികമേഖലയില്‍ കനത്ത ഇടിവ് തുടരുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും അദേഹം അഭിപ്രായപ്പെട്ടു.
2016 വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് ആറുശതമാനം കുറഞ്ഞിരിക്കുകയാണ്. ആദ്യപാദത്തിലെ വളര്‍ച്ച ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനമായി കുറഞ്ഞപ്പോള്‍ രണ്ടാംപാദത്തില്‍ 4.3% ആണ്.ആര്‍ബിഐ വളര്‍ച്ചാ പ്രവചനം രണ്ട് മാസത്തിനകം 90 ബേസിസ് പോയിന്റ് കുറച്ച് 6.1% ആക്കിയിട്ടുണ്ട്. ഈ സാഹചര്യം നിലനില്‍ക്കെ കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ വെറുതെയാകുമെന്നാണ് വിലയിരുത്തല്‍.
സര്‍ക്കാരിന് രണ്ട് വര്‍ഷം ഇപ്പോള്‍ തന്നെ നഷ്ടമായിട്ടുണ്ട്. ഈ വര്‍ഷം 6 ശതമാനത്തില്‍ താഴെയുള്ള വളര്‍ച്ച കൈവരിച്ചേക്കാം. അടുത്ത വര്‍ഷം ഇത് 7 ശതമാനമായി ഉയര്‍ന്നേക്കാമെന്നും അതിന് ശേഷം പിന്നീട് സമ്പദ്വ്യവസ്ഥ ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍