News

പ്രധാനമന്ത്രി നാളെ റഷ്യയിലേക്ക്; 25 കരാറുകളില്‍ ഒപ്പുവെക്കും

ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദ ബന്ധം ശക്തമാകുന്നു. ഇരു രാഷ്ട്രങ്ങളും തമ്മില്‍ 25 കരാറുകളില്‍ ഒപ്പുവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ അതിഥിയായിരിക്കും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിന്‍ പുടിനുമൊത്ത്  പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കും. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഇരുപതാമത്തെ വാര്‍ഷിക സമ്മേളനമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2025 ഓടെ 30 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ കരാറുകളില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തപ്പെടും. 

അതേസമയം 25 ഓളം കരാറുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിന്‍ പുടിനും ഒപ്പുവെക്കും. നിക്ഷേപം, വ്യവസായികം, വ്യാപാരം, ഊര്‍ജം തുടങ്ങിയ സുപ്രധാന മേഖലകളിലാണ് ഇരുരാഷ്ട്രങ്ങളും തമ്മില്‍ ഒപ്പുവെക്കാന്‍ പോകുന്നത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും, വ്യാപാര സൗഹൃദവും കൂടുതല്‍ ശക്തിപ്പെടുത്തുകയെന്നതാണ് പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇരു നേതാക്കളും തമ്മില്‍ അന്താരാഷ്ട്ര-ആഭ്യന്തര വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. കാശ്മീരിലെ രാഷ്ട്രീയ സാഹചര്യമടക്കം ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ കടന്നുവരും.

Author

Related Articles