നരേന്ദ്ര മോദിയുടെ ആസ്തിയില്‍ വര്‍ധന; 2.85 കോടിയില്‍ നിന്നും 3.07 കോടി രൂപയായി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയില്‍ വര്‍ധന. പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് പ്രകാരം മോദിയുടെ ആസ്തി 3.07 കോടിയായാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 2.85 കോടിയായിരുന്നു. 22 ലക്ഷം രൂപയുടെ വര്‍ധനയാണ് ഒരു വര്‍ഷം കൊണ്ട് ഉണ്ടായത്. മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം മോദിക്ക് ബാങ്ക് ബാലന്‍സായി 1.5 ലക്ഷം രൂപയുണ്ട്. 36,000 രൂപ പണമായും കൈവശമുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗര്‍ ബ്രാഞ്ചിലെ സ്ഥിരനിക്ഷേപം വര്‍ധിച്ചതാണ് മോദിയുടെ ആസ്തിയുടെ വര്‍ധനക്കും ഇടയാക്കിയത്. ഗാന്ധിനഗര്‍ എസ്.ബി.ഐ എന്‍.എസ്.സി ബ്രാഞ്ചിലെ സ്ഥിരനിക്ഷേപം 1.6 കോടിയില്‍ നിന്ന് 1.86 കോടിയായി വര്‍ധിച്ചു.
ഓഹരി വിപണിയിലോ മ്യൂച്ചല്‍ഫണ്ടിലോ മോദിക്ക് നിക്ഷേപമില്ല. നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റില്‍ 8,93,251 രൂപയുടെ നിക്ഷേപമുണ്ട്. ഇന്‍ഷൂറന്‍സില്‍ 1,50,957 രൂപയും എല്‍&ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടില്‍ 20,000 രൂപയും നിക്ഷേപിച്ചിട്ടുണ്ട്. 1.48 ലക്ഷം രൂപയുടെ രണ്ട് സ്വര്‍ണ മോതിരങ്ങള്‍ മോദിക്ക് സ്വന്തമായുണ്ട്. ഇതിന് പുറമേ 1.1 കോടിയുടെ വസ്തുവില്‍ 25 ശതമാനം ഓഹരി പങ്കാളിത്തവും അദ്ദേഹത്തിനുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയാവുന്നതിന് മുമ്പ് 1.3 ലക്ഷം രൂപയുടെ വസ്തുവും മോദി വാങ്ങി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍