News

ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ രാജി; അമേരിക്കയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തത് മൂലമോ?

ഇറാന്‍ വിദേശകാര്യ മന്ത്രി രാജിവെച്ചു. ആണവകരാറുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള തര്‍ക്കങ്ങള്‍ എനിക്ക് പരിഹരിക്കാന്‍ പറ്റിയില്ലെന്നും ഇത് എന്റെ കഴിവു കേടാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രിയായിരുന്ന ജവാദ് സാരിഫ് രാജിവെച്ച് പുറത്തേക്ക് പോയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. 2015ല്‍ ഇറാന്റെ ആണവായുധ ശേഖരണം ശക്തിപ്പെടുത്തുന്നതിലും വിവിധ രാജ്യങ്ങളുമായി ഇറാന്‍ ആണവ കരാറില്‍ ഏര്‍പ്പെടുന്നതിനും നിര്‍ണായക പങ്ക് വഹിച്ച ഇദ്ദേഹം രാജിവെക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. ആഗോള സാമ്പത്തിക രംഗത്ത് അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ രാജി. അതേസമയം യുഎസ് ആണവകരാറില്‍ നിന്ന് പിനന്‍മാറിയത് മൂലമാണ് രാജിയെന്നാണ് ഇറാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. 

അതേസമയം യുഎസും ഇറാനും തമ്മിലുള്ള തര്‍ക്കങ്ങളാണ് ജവാദ് രാജിവെക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.യുഎസ്സില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് ജവാദ്. അദ്ദേഹം ഡെന്‍വര്‍ യൂണിവേഴ്‌സിറ്റില്‍ നിന്ന് അന്താരാഷ്ട്ര നിയമങ്ങളില്‍ പിഎച്ച്ഡിയും നേടിയ വ്യക്തിയാണ്. ഇറാനെ ലോക രാജ്യങ്ങളില്‍ക്കിടയില്‍ സൗഹൃദത്തിലേക്ക് എത്തിക്കാനുള്ള നിലപാടുകളാണ് പലപ്പോഴും ജവാദ് സ്വീകരിച്ചു വന്നിട്ടുള്ളത്. അമേരിക്കയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിരന്തരം ഇദ്ദേഹം ഇടപെട്ടിട്ടുമുണ്ട്. 

 ഇറാനിലെ യാഥാസ്ഥിക വിഭാഗങ്ങളുമായുള്ള ഏറ്റുമുട്ടിലിന്റെ പേരിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ രാജിയെന്നും അഭ്യൂഹങ്ങളുണ്ട്. അമേരിക്കന്‍ ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളുമായി പ്രസിഡന്റ് ഹസന്‍ റൂഹാനി നടത്തുന്ന സംഘര്‍ഷങ്ങളാണ് രാജിക്ക് പിന്നിലെന്നും വാര്‍ത്തകള്‍ പരക്കുന്നുണ്ട്. എന്നാല്‍ ഇറാന്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍  ഒറ്റപ്പെടരുതെന്ന പരാമര്‍ശമാണ് ജവാദ് നിരന്തരം നടത്തിയിട്ടുള്ളത്. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കണമെന്നാണ് ജവാദിന്റെ പ്രധാന നയം. 

 

Author

Related Articles