News

എയര്‍കണ്ടീഷനുള്ള ആദ്യ ലോക്കല്‍ ട്രെയിനിന് വന്‍ വരുമാനനേട്ടം; ഒരു വര്‍ഷംകൊണ്ട് നേടിയത് 40 കോടി

മുംബൈ: ഇന്ത്യന്‍ റെയില്‍വേയുടെ എയര്‍കണ്ടീഷന്‍ ചെയ്ത ആദ്യ ലോക്കല്‍ ട്രെയിന്‍ നേടിയത് നാല്‍പത് കോടിയില്‍പരം രൂപയുടെ വരുമാനം. 2017 ഡിസംബര്‍ 25നാണ് ആദ്യമായി ഒരു ലോക്കല്‍ ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ ശീതികരിച്ചത് . മുംബൈയിലെ ബോറിവിലിക്കും ചര്‍ച്ച ്‌ഗേറ്റിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനായിരുന്നു ഇത്. എസിയും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതാണ് വരുമാനം വര്‍ധിക്കാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. ഓട്ടോമാറ്റിക് ഡോര്‍,അഗ്നിബാധ തടയാനുള്ള ഉപകരണങ്ങള്‍ എന്നിവയെല്ലാം ഈ ട്രെയിനില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വനിതകള്‍,മുതിര്‍ന്ന പൗരന്മാര്‍,ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും പ്രത്യേക സൗകര്യങ്ങളുമ്ട്. സബര്‍ബന്‍ ഫസ്റ്റ്ക്ലാസ് ടിക്കറ്റിന്റെ 1.3 % ഇരട്ടിയാണ് ശീതികരിച്ച ഈ ട്രെയിനിലെ ടിക്കറ്റ് നിരക്ക്. സീസണ്‍ ടിക്കറ്റ് ഇനത്തില്‍ മാത്രം 29,02,67922 രൂപയാണ് ലഭിച്ചത്. മറ്റ് യാത്രികരില്‍ നിന്ന് 110081022 രൂപയും ലഭിച്ചിട്ടുണ്ട്. 95.81 ലക്ഷം ആളുകളാണ് ഇക്കാലയളവില്‍ യാത്ര ചെയ്തതെന്ന് റെയില്‍വേ അറിയിച്ചു. പ്രതിദിനം പതിനെട്ടായിരം പേര്‍ യാത്ര ചെയ്തിട്ടുണ്ട്. എന്തായാലും സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ റെയില്‍വേയുടെ വരുമാനവും വര്‍ധിച്ചിട്ടുണ്ട്. ഈ പദ്ധതി കൂടുതല്‍ വ്യാപകമാക്കാന്‍ റെയില്‍വേ തയ്യാറായേക്കുമെന്നാണ് കരുതുന്നത്.

 

Author

Related Articles