ഇന്ത്യയുടെ വളര്‍ച്ച പ്രവചനം വീണ്ടും പരിഷ്കരിച്ച് മൂഡീസ് ഇന്‍വെസ്റ്റേഴ്സ്; സാമ്പത്തിക വീണ്ടെടുക്കലിന്റെ സൂചനയോ?
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദന (ജിഡിപി) വളര്‍ച്ച പ്രവചനം മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് വ്യാഴാഴ്ച പരിഷ്കരിച്ചു. സമ്പദ്വ്യവസ്ഥ 10.5 ശതമാനം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം ഘട്ട സാമ്പത്തിക ഉത്തേജനം (ആത്മനിര്‍ഭര്‍ ഭാരത് 3.0 പാക്കേജ്) കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് പുതിയ പരിഷ്കരണം.
കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിച്ച 2.65 ട്രില്യണ്‍ രൂപയുടെ ഉത്തേജക പാക്കേജ്, ഇന്ത്യയുടെ ഉല്പാദന മേഖലയുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വീണ്ടെടുക്കല്‍ പരിപോഷിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സി അറിയിച്ചു. ഉല്പാദനവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ (പിഎല്‍ഐ) നല്കുന്ന പദ്ധതി 10 മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് ഉല്പാദന മേഖലയുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുമെന്നും സ്വകാര്യ നിക്ഷേപം പുനരുജ്ജീവിപ്പിക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മൂഡീസ് വ്യക്തമാക്കി.
കൊറോണ വൈറസ് മഹാമാരി ആരംഭിച്ചത് മുതല്‍ രാജ്യങ്ങള്‍ തങ്ങളുടെ വിതരണ ശൃംഖലയില്‍ കൂടുതല്‍ വൈവിധ്യവത്കരണം നടത്തുന്നതിനാല്‍, സര്‍ക്കാരിന്റെ ഉത്തേജന പാക്കേജുകള്‍ സമയബന്ധിതമായി അവതരിപ്പിക്കുന്നത് ഇന്ത്യയുടെ ഉത്പാദന വ്യവസായത്തെ ഉയര്‍ത്താന്‍ സഹായിക്കുമെന്നും മൂഡീസ് പറഞ്ഞു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍, മൂഡീസ് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം നേരത്തെ പ്രതീക്ഷിച്ച 10.6 ശതമാനത്തില്‍ നിന്ന് 10.8 ശതമാനമായി ഉയര്‍ത്തിയിരുന്നു. സര്‍ക്കാരിന്റെ കടം 2020 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 89.3 ശതമാനമായും 2021 സാമ്പത്തിക വര്‍ഷത്തില്‍ 87.5 ശതമാനമായും കുറയുമെന്നും മൂഡീസ് പ്രവചിച്ചു. 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഇതിനകം 72.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും മൂഡീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജിഡിപി വളര്‍ച്ചയില്‍ തുടര്‍ച്ചയായ വര്‍ദ്ധനവ് ഭാവിയില്‍ നിലനില്‍ക്കുന്ന ഏതെങ്കിലും ധന ഏകീകരണത്തിന്റെ പ്രധാന പ്രേരകമാകുമെന്ന് ഏജന്‍സി കൂട്ടിച്ചേര്‍ത്തു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി വര്‍ദ്ധിക്കുമെന്നും ജിഡിപിയുടെ 12% വരെ എത്തുമെന്നും മൂഡീസ് പ്രതീക്ഷിക്കുന്നു. ഇടക്കാലയളവില്‍ ജിഡിപിയുടെ 7% ആയി കുറയുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍