ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 9.1 ശതമാനമായി വെട്ടിച്ചുരുക്കി മൂഡീസ്
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 9.5 ശതമാനത്തില്‍ നിന്നും 9.1 ശതമാനമായി കുറയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ഇന്ധനം, വളം ഇറക്കുമതിച്ചെലവിലുണ്ടാകുന്ന വര്‍ധനവ് എന്നിവ സര്‍ക്കാരിന്റെ മൂലധന ചെലവിനെ ബാധിക്കുമെന്നും മൂഡീസ് പറഞ്ഞു.
റഷ്യയുടെ യുക്രൈന് അധിനിവേശം സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തും. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 5.4 ശതമാനമാകുമെന്നും റേറ്റിംഗ് ഏജന്‍സി പറഞ്ഞു. ഏറ്റവും വലിയ ക്രൂഡോയില്‍ ഇറക്കുമതിക്കാരായ ഇന്ത്യയെ ഉയര്‍ന്ന ഇന്ധനവില ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്. ഉയര്‍ന്ന തോതിലുള്ള ധാന്യ ഉത്പാദനവും, കാര്‍ഷിക കയറ്റുമതിയില്‍ താല്‍ക്കാലികമായി ലഭിക്കുന്ന ഉയര്‍ന്ന വിലയും ഇന്ത്യയ്ക്ക് ഹ്രസ്വകാലത്തേക്ക് നേട്ടം നല്‍കും.
ഉയര്‍ന്ന ഇന്ധന, വള ഇറക്കുമതി ചെലവ് സര്‍ക്കാരിന്റെ ചെലവുകളെ പരിമിതപ്പെടുത്തും. ആസൂത്രണം ചെയ്ത മൂലധന ചെലവഴിക്കലിനെപ്പോലും കുറയ്ക്കാന്‍ ഇത് കാരണമാകും. ഇക്കാരണങ്ങളാല്‍ 2022ലെ ഇന്ത്യയുടെ വളര്‍ച്ച അനുമാനം 0.4 ശതമാനം കുറച്ചിരിക്കുകയാണ്. ഞങ്ങള്‍ 9.1 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ് പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍