യെസ് ബാങ്കിന്റെ റേറ്റിങ് ഉയര്‍ത്തി മൂഡീസ്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ റേറ്റിങ് ഉയര്‍ത്തി മൂഡീസ്. ബി 3യില്‍ നിന്ന് ബി 2ലേക്കാണ് റേറ്റിങ് ഉയര്‍ത്തിയത്. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ഇനിയും മെച്ചപ്പെടുമെന്ന പ്രതീക്ഷയും റേറ്റിങ് ഏജന്‍സി പങ്കുവെച്ചിട്ടുണ്ട്. ബാങ്കിന്റെ ബാധ്യതകള്‍ കുറയുന്നത് പ്രതീക്ഷക്ക് വക നല്‍കുന്നുണ്ടെന്ന് മുഡീസ് വ്യക്തമാക്കുന്നു. മൂലധനത്തിലും ലാഭത്തിലുമുണ്ടാവുന്ന പുരോഗതിയും യെസ് ബാങ്കിന് ഗുണകരമാവും. ബാങ്കിന്റെ പണവിതരണവും ലിക്വുഡിറ്റിയും മെച്ചപ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ യെസ് ബാങ്കിന് നല്കുന്ന പിന്തുണയും മുഡീസ് റേറ്റിങ് ഉയര്‍ത്തുന്നതിലേക്ക് നയിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റ് ചില സ്വകാര്യ ബാങ്കുകളും യെസ് ബാങ്കിനെ പിന്തുണക്കുമെന്ന് മുഡീസ് കണക്കുകൂട്ടുന്നു. 225 കോടിയാണ് യെസ് ബാങ്കിന്റെ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ അറ്റാദായം. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ ഇത് 129 കോടിയായിരുന്നു. യെസ് ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയുടെ തോതും കുറയുകയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍