News

5ജി യാഥാര്‍ത്ഥ്യമാക്കുന്നതിന് മുന്‍പ് ടെലകോം കമ്പനികള്‍ കൂടുതല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് വിപുലീകരണം നടത്തണം

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഫൈജിനെറ്റ് വര്‍ക്കുമായി ബന്ധപ്പെട്ട് പ്രമുഖ റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ ചില അഭിപ്രായങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുകയാണ്. രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്ക് നടപ്പിലാക്കുന്നതിന് മുന്‍പ് ഫൈബര്‍ നെറ്റ് വര്‍ക്ക് കൂടുതല്‍ കൊണ്ടുവരണ്ടേതുണ്ടെന്നാണ് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ ഇപ്പോള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇതിനായി കൂടുതല്‍ നിക്ഷേപ മാര്‍ഗങ്ങള്‍ ടെലികോം കമ്പനികള്‍ രാജ്യത്ത് സ്വീകരിക്കണമെന്നാണ് ക്രിസില്‍ പറയുന്നത്. 

ഫൈബര്‍ നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുന്നതിന് വേണ്ടി കമ്പനികള്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടത് അനിവാര്യമാണെന്നാണ് ക്രിസില്‍ പറയുന്നത്. നഷ്ടത്തിലൂടെ കടന്നുപോകുന്ന രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ ഫൈബര്‍ നെറ്റ് വര്‍ക്കിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപമെങ്കിലും നടത്തേണ്ടത് അനിവാര്യമാണ്.  അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ ഫൈബര്‍ നെറ്റ് വര്‍ക്കുകള്‍ ടെലികോം കമ്പനികള്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാണ് ക്രിസിലിന്റെ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. 

അതേസമയം നിലവില്‍ ടെലികോം കമ്പനികള്‍ നടപ്പിലാക്കിയിട്ടുള്ളതും, യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളതുമായ ഫൈബര്‍ നെറ്റ് വര്‍ക്കിന്റെ കണക്ക് 30 ശതമാനത്തിന് താഴെയാമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ 5ജി യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് 70 ശതമാനത്തിലധികം വേണമെന്നാണ് അഭിപ്രായം.

 

Author

Related Articles