കോവിഡ് വ്യാപനം കുറയുന്നതോടെ ഓഹരി സൂചികകള്‍ അതിശക്തമായ മുന്നേറ്റം നടത്തും; സെന്‍സെക്സ് 50,000 മറികടക്കും
കോവിഡ് വ്യാപനം കുറയുന്നതോടെ ഓഹരി സൂചികകള്‍ അതിശക്തമായ മുന്നേറ്റം നടത്തുമെന്ന് ആഗോള ബ്രോക്കിങ് സ്ഥാപനമായ മോര്ഗന് സ്റ്റാന്‍ലി. അടുത്തവര്‍ഷം ഡിസംബറോടെ സെന്‍സെക്സ് 50,000 മറികടക്കുമെന്നാണ് മോര്‍ഗന്റെ വിലിയരുത്തല്‍.
വരുന്ന ജൂണില്‍ സെന്‍സെക്സ് 37,300 പിന്നിടുമെന്ന് നേരത്തെ ഇവര്‍ പ്രവചിച്ചിരുന്നു. സെന്‍സെക്സിന്റെ ഇപിഎസ് 2021 സാമ്പത്തികവര്‍ഷത്തില്‍ 15ശതമാനവും 2022 വര്‍ഷത്തില്‍ 10ശതമാനവും 2023 വര്‍ഷത്തില്‍ ഒമ്പതുശതമാനവും ഉയരുമെന്നാണ് ബ്രോക്കിങ് സ്ഥാപനത്തിന്റെ പ്രവചനം.
വൈറസ് ഭീതിയില്‍നിന്ന് വിമുക്തമാകുമ്പോള് വളര്‍ച്ച സ്ഥിരമാകും. ആഗോള ഉത്തേജക നടപടികളുടെ പിന്തുണയോടെ അതോടെ സെന്‍സെക്സ് 50,000 മറികടക്കുമെന്നാണ് മോര്ഗന് സ്റ്റാന്‍ലി വിലയിരുത്തുന്നത്. അതേസമയം, കോവിഡ് മഹാമാരി 2021വരെ ഭീതിപടര്‍ത്തിയാല്‍ സെന്‍സെക്സിന്റെ നീക്കം 37,000ല്‍ തടസ്സപ്പെടാനുമിടയുണ്ട്. വളര്‍ച്ച വീണ്ടെടുക്കല്‍ പരിമിതമാകുകയും സമ്പദ് വ്യവസ്ഥയില്‍ തളര്‍ച്ചനിലനില്‍ക്കുകയുംചെയ്താലാണിങ്ങനെ സംഭവിക്കുകയെന്നും മോര്ഗന് പ്രവചിക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍